റാഞ്ചി: കള്ളപ്പണക്കേസില്‍ ഝാര്‍ഖണ്ഡിലെ ഗ്രാമവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അലംഗീര്‍ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു. മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ചോദ്യം ചെയ്യലിനായി അലംഗീര്‍ റാഞ്ചിയിലെ ഇഡി സോണല്‍ ഓഫീസില്‍ എത്തിയത്. ചോദ്യം ചെയ്യലുമായി മന്ത്രി സഹകരിക്കാതായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്ന് ഇഡി അറിയിച്ചു.
കഴിഞ്ഞയാഴ്ചയാണ് അലംഗീറിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടിലെ സഹായിയായ ജഹാംഗീര്‍ ആലത്തിന്റെ ഫ്‌ളാറ്റില്‍ ഇഡി റെയ്ഡ് നടത്തി 32 കോടിരൂപയിലധികം കണ്ടെടുത്തത്. പിന്നാലെ ഇരുവരെയും അറസ്റ്റുചെയ്തു.
കഴിഞ്ഞവര്‍ഷം ഇഡി അറസ്റ്റുചെയ്ത ഗ്രാമവികസനവകുപ്പ് മുന്‍ ചീഫ് എന്‍ജിനിയര്‍ വീരേന്ദ്രകുമാര്‍ റാമിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. റാഞ്ചിയിലെ റൂറല്‍വര്‍ക്‌സ് വിഭാഗത്തില്‍ ചീഫ് എന്‍ജിനിയറായിരുന്ന വീരേന്ദ്രകുമാര്‍ റാം ടെന്‍ഡറുകള്‍ അനുവദിച്ചതിനു പകരമായി കരാറുകാരില്‍നിന്ന് 39 കോടിയോളം രൂപ കൈപ്പറ്റിയിരുന്നു. ഈ സ്വത്ത് ഇഡി നേരത്തേ കണ്ടുകെട്ടിയിരുന്നു.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1