നരേന്ദ്രമോദി സര്‍ക്കാര്‍ സ്വാതന്ത്ര്യത്തിന്‍റെ അന്തസത്ത തകര്‍ക്കുന്നു : ആന്‍റോ ആന്‍റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ ഐതിഹാസികവും സമാനതകളില്ലാത്തതുമായ സമരത്തിലൂടെ നേടിയെടുത്ത ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ അന്തസത്ത തകര്‍ക്കുന്ന നടപടികളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്‍റോ ആന്‍റണി എംപി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ സ്ഥാപനങ്ങളായ തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും ചൊല്‍പ്പടിക്ക് നിര്‍ത്തി ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും അട്ടിമറിക്കുന്ന ദയനീയ സാഹചര്യമാണ് നിലവിലുള്ളതെന്നും ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ സ്വതന്ത്ര ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും ശക്തമായി പ്രതികരിക്കേണ്ടതാണെന്നും ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനികള്‍ രാജ്യത്തിനുവേണ്ടി അനുഷ്ടിച്ച രക്തസാക്ഷിത്വവും ത്യാഗങ്ങളും ഇന്ത്യാ രാജ്യം ഒരിക്കലും വിസ്മരിക്കില്ലെന്ന് എം.പി പറഞ്ഞു. അന്തരിച്ച ഡി.സി.സി വൈസ് പ്രസിഡന്‍റ് എം.ജി. കണ്ണന്‍റെ കുടുംബത്തെ സഹായിക്കുന്നതിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സമാഹരിച്ച ധനസഹായം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍, യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി എന്നിവര്‍ ചേര്‍ന്ന് കണ്ണന്‍റെ കുടുംബത്തിന് കൈമാറി.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കേരളത്തിന്‍റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി സെക്രട്ടറി ഡോ. വി.കെ. അറിവഴകന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം.എം. നസീര്‍, അഡ്വ. പഴകുളം മധു, നേതാക്കളായ പന്തളം സുധാകരന്‍, മാലേത്ത് സരളാദേവി, എ. ഷംസുദ്ദീന്‍, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, ഷാം കുരുവിള, ഡി.എന്‍. തൃദീപ്, എ. സുരേഷ് കുമാര്‍, റോബിന്‍ പീറ്റര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ജോണ്‍സണ്‍ വിളവിനാല്‍, എസ്.വി. പ്രസന്നകുമാര്‍, റോജിപോള്‍ ഡാനിയല്‍, കാട്ടൂര്‍ അബ്ദുള്‍സലാം, കെ. ജാസിംകുട്ടി, എലിസബത്ത് അബു, വിനീത അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വതന്ത്ര ഇന്ത്യ പിന്നിട്ട 78 വര്‍ഷങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാറില്‍ കെ.പി.സി.സി നയരൂപീകരണ സമിതി ചെയര്‍മാന്‍ ഡോ. ജെ.എസ്. അടൂര്‍, കോഴഞ്ചേരി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. റോയിസ് മല്ലശ്ശേരി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ രാജീവ് ഭവന്‍ അങ്കണത്തില്‍ രാവിലെ 8 മണിക്ക് ദേശീയ പതാക ഉയര്‍ത്തി. ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം, വാര്‍ഡ്, ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റികള്‍, പോഷകസംഘടനാ സമിതികള്‍ എന്നിവയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചതായി ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...