നരേന്ദ്ര മോഡി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെയും ദളിതരെയും പീഡിപ്പിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണിപ്പൂരില്‍ ഉള്‍പ്പെടെ ഇന്‍ഡ്യയിലൊട്ടാകെ നരേന്ദ്ര മോഡി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെയും ദളിതരെയും അവരുടെ ആരാധന സ്വാതന്ത്രവും മറ്റ് അവകാശങ്ങളും ഇല്ലാതാക്കി പീഡിപ്പിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച കേരളാ പ്രദേശ് ന്യൂനപക്ഷ കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാപനങ്ങളെ വരുതിക്ക് നിര്‍ത്തി സംഘപരിവാര്‍ വര്‍ഗീയ ഫാസിസ്റ്റ് അജണ്ട നടപ്പാക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം ഭരണഘടനയുടെ അന്തസ്സത്തക്ക് എതിരാണെന്നും ഇതിനെതിരായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തമായി നിലകൊള്ളുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബാബു മാമ്പറ്റ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ന്യൂനപക്ഷ കോണ്‍ഗ്രസ് ഭാരവാഹികളായ അബ്ദുള്‍കലാം ആസാദ്, ജോസ് മാത്യൂസ് ഇടയാറന്മുള, ഷാജി കുളനട, റജി വാര്യാപുരം, അംജത് അടൂര്‍, റജിമോന്‍ വെണ്ണിക്കുളം, മാത്യൂസ് വാളക്കുഴി, ഇബ്രാഹിംകുട്ടി കോട്ടാങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് ; നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി സൂചന

0
കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം പ്രത്യേക അന്വേഷണ...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് മഴ...

നിപ ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും

0
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ...

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....