നരേന്ദ്ര മോഡി ഡൊണാൾഡ് ട്രമ്പിന് മുമ്പിൽ മുട്ടിൽ ഇഴയുന്ന ഭരണാധികാരി ; ആന്റോ ആന്റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇറക്കുമതി തീരുവ വിഷയത്തിൽ ഉൾപ്പെടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ മുമ്പിൽ മുട്ടിൽ ഇഴയുന്ന വിശ്വസ്ത വിനീതനായ ഭരണാധികാരി ആണ് ഇൻഡ്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്ന് കെ.പി.സി.സി രാഷ്ടീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി പറഞ്ഞു. ഡൊണാൾഡ് ട്രമ്പിന്റെ ഇഡ്യാ വിരുദ്ധ നിലപാടിലും നരേന്ദ്ര മോഡി സർക്കാരിന്റെ വികലമായ നയസമീപനങ്ങളിലും പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും യോഗവും പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജവഹർലാൽ നെഹ്‌റുവിന്റെ കാലം മുതൽ കോൺഗ്രസ് സർക്കാരുകളുടെ ഭരണത്തിൽ ഇൻഡ്യ തുടർന്ന് വന്ന വിദ്ദേശ നയങ്ങളിൽ വെള്ളം ചേർത്ത് അമേരിക്കയേയും പ്രസിഡന്റ് ട്രമ്പിനേയും പ്രീണിപ്പിക്കുവാനുള്ള നരേന്ദ്ര മോഡിയുടെ ശ്രമങ്ങൾക്ക് ഏറ്റ വലിയ തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂർ, ഇറക്കുമതി തീരുവ വിഷയങ്ങിലെ അമേരിക്കൻ ഭരണാധികാരിയുടെ ഇരട്ടത്താപ്പ് എന്ന് ആന്റോ ആന്റണി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ വോട്ടർ പട്ടികയിൽ കൃത്രിമവും വോട്ട് കവർച്ചയും നടത്തിയാണ് സംഘപരിവാർ നേതൃത്വത്തിലുള്ള മോദി സർക്കാർ ഭരണത്തിൽ തുടരുന്നതെന്ന് ലോക് സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവുകൾ നിരത്തി പ്രഖ്യാപിച്ചിരിക്കുന്നതിനെക്കുറിച്ച് ബി.ജെ.പി യഥാർത്ഥ്യ ബോധത്തോടെ പ്രതികരിച്ചിട്ടില്ലെന്ന് എം.പി പറഞ്ഞു.

കേന്ദ്ര ഭരണത്തിലെ നെറികേടുകൾക്കെതിരായുള്ള കോൺഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭം കൂടുതൽ ശക്തമായി തുടരുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, നേതാക്കളായ ജോർജ്ജ് മാമ്മൻ കൊണ്ടൂർ, എ ഷംസുദീൻ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, റെജി പൂവത്തൂർ, ലിജു ജോർജ്ജ്, കെ.കെ. റോയ്സൺ, കാട്ടൂർ അബ്ദുൾ സലാം, ഹരികുമാർ പൂതങ്കര, ഏഴംകുളം അജു, ജി. രഘുനാഥ്, ഡി.എൻ. തൃതീപ്, എം.എസ്.പ്രകാശ്,റോജി പോൾ ഡാനിയേൽ, എലിസബത്ത് അബു, ബിജു വർഗീസ്, ജെറി മാത്യു സാം, ആർ. ദേവകുമാർ. സഖറിയാ വർഗീസ്, റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, വിത്സൺ തുണ്ടിയത്ത്, ദിലീപ്കുമാർ പൊതീപ്പാട്, ടൈറ്റസ് കാഞ്ഞിരമണ്ണിൽ, സജി വർഗീസ്, രജനി പ്രദീപ്, ശ്യാം എസ്. കോന്നി, ബാബുജി ഈശോ, അബ്ദുൾ കലാം ആസാദ്, പി.കെ. ഇക്ബാൽ, അജിത് മണ്ണിൽ, സജി അലക്സാണ്ടർ, എ.ഫറൂക്ക്, നഹാസ് പത്തനംതിട്ട, ഷാജി കുളനട, അബ്ദുൾ ഷുക്കൂർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....