ചരിത്രത്തെ വളച്ചൊടിക്കുന്ന ഫാസിസത്തെ ശക്തമായി നേരിടണം : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : ചരിത്രത്തെ വളച്ചൊടിച്ച് തെറ്റായ അവബോധം സൃഷ്ടിക്കുന്ന ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആഹ്വാനം ചെയ്തു. രാജ്യത്തിൻ്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളിലുടെ വളർന്ന പാർട്ടിയാണ് സി.പി.ഐ. ഇന്ന് രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ കൂച്ച് വിലങ്ങിട്ട് ന്യൂനപക്ഷങ്ങളെയും ദളിതരെയും പീഡിപ്പിക്കുന്ന ഫാസിസ്റ്റ് ഭരണത്തിനെതിരെ പോരാട്ടം സംഘടിപ്പിക്കുവാൻ കഴിയണമെന്ന് ചിറ്റയം സൂചിപ്പിച്ചു. സി. പി. ഐ. പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കലഞ്ഞൂരിൽ നടത്തിയ സി പി ഐ ശതാബ്ദി ജനസദസ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചിറ്റയം ഗോപകുമാർ.

സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം ഡി. സജി മോഡറേറ്റർ ആയിരുന്നു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ മലയാലപ്പുഴ ശശി, എം.പി. മണി അമ്മ, കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ, കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ് കൊല്ലൻപടി, ജില്ലാ കൗൺസിൽ അംഗങ്ങളായ സി.കെ.അശോകൻ, അഡ്വ. കെ.എൻ. സത്യാനന്ദ പണിക്കർ, മങ്ങാട് സുരേന്ദ്രൻ, മിനി മോഹൻ, വിജയ വിത്സൺ, സുമതി നരേന്ദ്രൻ, ബീനാ മുഹമ്മദ് റാഫി, കെ.രാജേഷ് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...