കോഴിക്കോട് : ഇന്ത്യൻ രാഷ്ടീയത്തിൽ പുതുയുഗത്തിന് നാന്ദി കുറിച്ച ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് ദേശീയ സമിതി അംഗം കെ പി ശ്രീശൻ പറഞ്ഞു. പിന്നിട്ട കാലയളവിൽ ഒരു രൂപയുടെ അഴിമതി ആരോപണം പോലും ഉയരാതെ ഗാന്ധിജി വിഭാവനം ചെയ്ത അഴിമതി വിമുക്ത ഭാരതം യാഥാർഥ്യമാക്കി. മോദി മുന്നോട്ടു വച്ച വികസന രാഷ്ടീയം ലോക രാഷ്ട്രങ്ങൾ പോലും സ്വാഗതം ചെയ്തു. ശത്രു രാജ്യങ്ങളെ പ്പോലും വരച്ച വരയിൽ നിർത്താനായതും രാജ്യം കൈവരിച്ച കരുത്തിനെയാണ് കാണിക്കുന്നത്.
കോഴികോട് നടന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദി ഭരണത്തിൻ്റെ പ്രസക്തി എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.കെ ഷൈബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ശ്രീപത്മനാഭൻ വിഷയാവതരണം നടത്തി. കൗൺസിലർ എൻ.ശിവപ്രസാദ്, ടി.എം.അനിൽകുമാർ, വി.പ്രകാശൻ, ലതിക ചോറോട്ട്, എൻ.പി.പ്രകാശൻ, അനിൽ അങ്കോത്ത്, ഇ.ബിജു എന്നിവര്‍ സംസാരിച്ചു.