യാത്രക്കിടെ ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുതി തൂണ്‍ മറിഞ്ഞുവീണു

For full experience, Download our mobile application:
Get it on Google Play

റാന്നി : യാത്രക്കിടെ ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുതി തൂണ്‍ മറിഞ്ഞുവീണു. റാന്നി മിനി സിവില്‍ സ്റ്റേഷനു മുമ്പിലായിരുന്നു അപകടം. സംഭവത്തില്‍ മന്ദിരം സ്വദേശി പ്രവീണ്‍ കുമാര്‍ അത്ഭുതകരമായി രക്ഷപെട്ടു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി വൈദ്യുതി തൂണ്‍ മാറ്റി സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

വൈകിട്ട് അഞ്ചരയോടെ പ്രവീണ്‍  റാന്നിക്കു പോകുമ്പോഴായിരുന്നു അപകടം. വൈദ്യുതി തൂണ്‍ മാറ്റുന്നതിനിടെ കയര്‍പൊട്ടി ഓട്ടോയുടെ ഉള്ളിലേക്ക് വീഴുകയായിരുന്നു. ഓട്ടോറിക്ഷയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. റോഡിന് വീതി കൂട്ടിയതോടെ പഴയ കോണ്‍ക്രീറ്റു തൂണുകള്‍ റോഡിന് വശത്തേക്ക് മാറ്റി സ്ഥാപിക്കുന്ന ജോലികള്‍ നടക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...