നരിയാപുരം ശർക്കരക്ക് വിപണിയിൽ പ്രിയമേറുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : നരിയാപുരം ശർക്കരക്ക് വിപണിയിൽ പ്രിയമേറുന്നു. നരിയാപുരം കിഴക്കേകര പുത്തൻവീട്ടിൽ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള ബിന്ദു ഇൻഡസ്ട്രീസിൽ ആണ് നരിയാപുരം ശർക്കര നിർമ്മാണം നടക്കുന്നത്. ഇന്ത്യൻ ആർമിയിൽ നിന്നും വിരമിച്ചതിന് ശേഷം 1987 ലാണ് ഫിലിപ്പ് നരിയാപുരം ശർക്കര നിർമ്മാണം ആരംഭിക്കുന്നത്. അന്ന് മുതൽ ഇന്ന് വരെ ശർക്കരക്കായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവല്ലയിൽ നിന്നും എത്തിക്കുന്ന കരിമ്പാണ് ശർക്കരക്കായി ഉപയോഗിക്കുന്നത്. കരിമ്പ് ചക്കിൽ ആട്ടി നീര് എടുത്തതിന് ശേഷം പൈപ്പ് വഴി വലിയ ചെമ്പിൽ എത്തിച്ച് മണിക്കൂറുകൾ ചൂട് നൽകി വറ്റിച്ച് വലിയ മരവിയിൽ തണുപ്പിച്ച് എടുത്താണ് ശർക്കര ഉണ്ടാക്കുന്നത്.

ഈ ജോലിയിൽ വൈദഗ്ത്യം നേടിയിട്ടുള്ള ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ ആണ് ശർക്കര നിർമ്മിക്കുന്നത്. കരിമ്പിൻ നീര് എടുത്ത ശേഷം ചണ്ടി അടുപ്പിൽ കത്തിക്കാൻ ഉപയോഗിക്കുന്നു. തണുപ്പിച്ച് എടുത്ത ശർക്കര കുപ്പികളിലാക്കി ആണ് വിറ്റഴിക്കുന്നത്. റോഡരുകിൽ ആയതിനാൽ രാവിലെ മുതൽ ശർക്കര വാങ്ങാൻ എത്തുന്നവരുടെ തിരക്ക് വൈകുന്നേരം വരെയും നീളും. എട്ടുകിലോ കരിമ്പിൻ നീര് വറ്റിച്ചാൽ മാത്രമേ ഒരുകിലോ ശർക്കര ലഭിക്കുകയുള്ളു.

ഈ പ്രവർത്തികൾ ഇടതടവില്ലാതെ നടക്കുന്നുണ്ട്. കിലോക്ക് 150 രൂപയാണ് വില. എന്നാൽ മുന്നൂറ് രൂപ നൽകി രണ്ട് കിലോ വീതമാണ് ആളുകൾ വാങ്ങുന്നത്. കുപ്പിയിലാക്കി വിൽക്കുന്ന ശർക്കര കേടുകൂടാതെ ഇരിക്കുമെന്നും ഇവർ പറയുന്നു. പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിലാണ് മറ്റൊരു ശർക്കര നിർമാണ കേന്ദ്രം ഉള്ളത്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ശർക്കര ഉത്പാദനം കൂടുതൽ. എന്നാൽ ശർക്കര നിർമ്മിക്കുവാൻ വിദഗ്ധരായ തൊഴിലാളികളെ കിട്ടാത്തത് ഈ മേഖലയെ പിന്നോട്ട് വലിക്കുന്നുണ്ട്. എങ്കിലും താൻ തുടങ്ങി വെച്ച പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുമെന്നും ഫിലിപ്പ് പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുകൊണ്ട് ഇടിച്ച് മറിച്ചു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി...

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കാറുകൊണ്ട് ഇടിച്ച് മറിച്ചു. ഇന്നലെ രാത്രി...

പത്തനംതിട്ട ജില്ലയില്‍ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഷൂട്ടര്‍മാര്‍ കുറവ് ; പ്രതിസന്ധിയിലായി തദ്ദേശ സ്വയംഭരണ...

0
പത്തനംതിട്ട: ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയെങ്കിലും...

ശുദ്ധമായ ശർക്കര ലഭ്യത ഉറപ്പാക്കാൻ സംസ്ഥാന വ്യാപകമായി കരിമ്പുകൃഷി – ശർക്കര യൂണിറ്റുകൾ വേണം...

0
എറണാകുളം: കേരളത്തിൽ ശുദ്ധമായ ശർക്കരയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി സംസ്ഥാന വ്യാപകമായി കരിമ്പുകൃഷിയും...

പ്രിയദർശിനി സൗജന്യ യാത്ര : തൃശൂരിൽ ഇരുന്നൂറോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു

0
തൃശൂർ: ഓർഡിനറി ബസുകളിലെ പ്രിയദർശിനി സൗജന്യ യാത്രയെത്തുടർന്ന് പ്രതിസന്ധിയിലായി സ്വകാര്യ ബസ്...