പാർക്കർ സോളാർ പ്രോബ് സൂര്യന്‍റെ അന്തരീക്ഷത്തിൽ നിന്ന് പകര്‍ത്തിയ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് നാസ

For full experience, Download our mobile application:
Get it on Google Play

കാലിഫോര്‍ണിയ: കഴിഞ്ഞ വർഷം അവസാനം സൂര്യന് സമീപത്തുകൂടി റെക്കോർഡ് ഭേദിച്ച് കടന്നുപോയ പാർക്കർ സോളാർ പ്രോബ് സൂര്യന്‍റെ അന്തരീക്ഷത്തിൽ നിന്ന് പകര്‍ത്തിയ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ നാസ പുറത്തുവിട്ടു. സൂര്യന്‍റെ പുറം അന്തരീക്ഷത്തിലെയും സൗരവാതത്തിലേയും അതിശയകരമായ വിശദാംശങ്ങൾ ഈ ചിത്രങ്ങൾ കാണിക്കുന്നു. ബഹിരാകാശ കാലാവസ്ഥയെ രൂപപ്പെടുത്തുന്ന ശക്തികളെ മനസിലാക്കാൻ ഇത് ശാസ്ത്രജ്ഞരെ സഹായിക്കും. 2018-ൽ വിക്ഷേപിച്ച പാർക്കർ സോളാർ പ്രോബ് സൂര്യന്‍റെ കൊറോണ പഠിക്കാൻ രൂപകൽപ്പന ചെയ്തതാണ്. കഴിഞ്ഞ വർഷം ക്രിസ്മസ് രാവിൽ, ഡിസംബർ 24ന് പാർക്കർ സോളാർ പ്രോബ് സൂര്യനോട് ഏറ്റവും അടുത്ത് എത്തി. സൂര്യന്‍റെ ഉപരിതലത്തിൽ നിന്ന് വെറും 3.8 ദശലക്ഷം മൈൽ അകലെക്കൂടിയാണ് അന്ന് പാർക്കർ സോളാർ പ്രോബ് പറന്നത്.

സൂര്യന്‍റെ അടുത്തുകൂടെ ഇതുവരെ ഏതൊരു ബഹിരാകാശ പേടകവും സഞ്ചരിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും അടുത്തായിരുന്നു ഇത്. വൈഡ്-ഫീൽഡ് ഇമേജർ ഫോർ സോളാർ പ്രോബ് (WISPR) എന്നറിയപ്പെടുന്ന ഒരു പ്രത്യേക ക്യാമറ സിസ്റ്റം ഉപയോഗിച്ചാണ് ചിത്രങ്ങൾ എടുത്തത്. നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത അത്ര അടുത്ത് നിന്ന് എടുത്ത ഈ ചിത്രങ്ങൾ, ഭൂമിയെ ബാധിച്ചേക്കാവുന്ന സംഭവങ്ങൾ ഉൾപ്പെടെ സൗരയൂഥത്തിലുടനീളം സൂര്യന്‍റെ സ്വാധീനത്തെക്കുറിച്ച് ശാസ്ത്രജ്ഞരെ നന്നായി മനസിലാക്കാൻ സഹായിക്കുന്നുവെന്ന് നാസ പറയുന്നു. കൊറോണൽ മാസ് ഇജക്ഷനുകൾ (CME), സൗരോർജ്ജ വസ്തുക്കളുടെ വലിയ പൊട്ടിത്തെറികൾ, കാന്തികക്ഷേത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ശക്തമായ സൗരപ്രവർത്തനങ്ങൾ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ ; വാർത്തകളെ തള്ളി സൗദി എൻ.സി.എം

0
റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം' എന്ന...

ഓപ്പറേഷൻ തൂഫാൻ ; കേരളത്തിന് പ്രത്യേക നർകോട്ടിക് കൺ‌ട്രോൾ ബ്യൂറോ

0
കൊല്ലം : ലഹരിമാഫിയയുടെ വേരറുക്കാൻ കേരള പോലീസിന്റെ കീഴിൽ നർകോട്ടിക് കൺട്രോൾ...

എൽനിനോ ശക്തം, ചൂടിൽ ഉരുകി കേരളം ; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം : എടവപ്പാതിയിലും വേനലിന്റെ തുടക്കത്തിലെന്ന പോലെ പൊള്ളും ചൂട് !....

ഡൽഹിയിലെ കെട്ടിട അപകടം; മരണം ആറായി ; കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു

0
ഡൽഹി: ഡൽഹി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ മരണം...