ക്രൂ 11 ദൗത്യത്തിൽ ആരോഗ്യപ്രശ്നമുണ്ടായ ബഹിരാകാശ സഞ്ചാരി ആരെന്ന് വെളിപ്പെടുത്തി നാസ

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: ക്രൂ 11 ദൗത്യം പുരോഗമിക്കുന്നതിനിടെയുണ്ടായ മെഡിക്കൽ എമർജൻസിയിൽ ആരോഗ്യപ്രശ്നമുണ്ടായ ബഹിരാകാശ സഞ്ചാരി ആരെന്ന് വെളിപ്പെടുത്തി നാസ. പ്രശ്നം നേരിട്ടത് മുതിർന്ന ആസ്ട്രനോട്ട് മൈക്ക് ഫിൻകെയ്ക്കാണെന്ന് നാസാ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, പേര് വെളിപ്പെടുത്തിയെങ്കിലും എന്തായിരുന്നു പ്രശ്നമെന്ന് ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. അടിയന്തര വൈദ്യസഹായം വേണ്ടി വന്ന സാഹചര്യമുണ്ടായെന്ന് മാത്രമാണ് വിശദീകരണം. മൈക്ക് ഫിൻകെയുടെ അഭ്യർത്ഥന പ്രകാരമാണ് വെളിപ്പെടുത്തൽ നടത്തിയത്. ജനുവരി ഏഴാം തീയതിയാണ് പ്രശ്നമുണ്ടായതെന്ന് മൈക്ക് ഫിൻകെ അറിയിച്ചു.

ജനുവരി പതിനഞ്ചിനാണ് ക്രൂ 11 സംഘം തിരികെ ഭൂമിയിലെത്തിയത്. ഫെബ്രുവരിയിൽ തിരിച്ചുവരേണ്ടിയിരുന്ന സംഘത്തിന്‍റെ ദൗത്യം പ്രതിസന്ധി കാരണം വെട്ടിച്ചുരുക്കുകയായിരുന്നു. തന്‍റെ സഹ ആസ്ട്രനോട്ടുകൾക്ക് മൈക്ക് ഫിൻകെ നന്ദി പറഞ്ഞു. നാസ, സ്പേസ് എക്സ് ടീമുകൾക്കും നന്ദിയുണ്ടെന്നും നിലവിൽ തന്റെ ആരോഗ്യം തൃപ്തികരമെന്നും മൈക്ക് അറിയിച്ചു. ഭൂമയിലെ സാഹചര്യവുമായി വീണ്ടും പൊരുത്തപ്പെടാനുള്ള പുനരധിവാസ പ്രക്രിയ തുടരുകയാണെന്നും മൈക്ക് പറഞ്ഞു. ഇപ്പോഴും ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലാണ് മൈക്ക് ഉള്ളത്. ഫിൻകെയുടെ മൂന്നാം ബഹിരാകാശ ദൗത്യമായിരുന്നു ക്രൂ 11.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...