നാസയുടെ ആർട്ടിമിസ് 2 ദൗത്യത്തിന്‍റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കാലിഫോര്‍ണിയ: നാസയുടെ ആർട്ടിമിസ് രണ്ടാം ദൗത്യത്തിന്‍റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. എസ്എൽഎസ് റോക്കറ്റ് വെഹിക്കിൾ അസംബ്ലി ബിൽഡിങ്ങിൽ നിന്ന് നാസയുടെ കെന്നഡി സ്പേസ് സെന്‍ററിലെ ലോ‍ഞ്ച് പാ‍ഡ് നമ്പർ 39 ബിയിലേക്ക് മാറ്റി. പത്ത് ദിവസം നീളുന്ന ആർട്ടിമിസ് 2 ദൗത്യത്തിലൂടെ നാല് പേരാണ് ചന്ദ്രനെ ചുറ്റി തിരിച്ചുവരിക. 17ന് വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങിയ യാത്ര പന്ത്രണ്ട് മണിക്കൂറെടുത്താണ് പൂർത്തിയാക്കിയത്. സെക്കൻഡിൽ അര മീറ്ററിൽ താഴെ വേഗത്തിൽ സഞ്ചരിച്ചത് കൊണ്ടാണ് ഇത്രയും സമയമെടുക്കുന്നത്.

ഫെബ്രുവരി രണ്ടാം തീയതിയാണ് റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന വെറ്റ് ഡ്രെസ് റിഹേഴ്സൽ നടക്കുക. പത്ത് ദിവസം നീളുന്ന ആർട്ടിമിസ് 2 ദൗത്യത്തിലൂടെ നാല് പേരാണ് ചന്ദ്രനെ ചുറ്റി തിരിച്ചുവരിക. നാസയുടെ റീഡ് വൈസ്മാനാണ് ദൗത്യത്തിന്റെ കമാൻഡർ. നാസയുടെ തന്നെ വിക്ടർ ഗ്ലോവർ മിഷൻ പൈലറ്റും ക്രിസ്റ്റീന കോച്ച് മിഷൻ സ്പെഷ്യലിസ്റ്റുമാണ്. മിഷൻ സ്പെഷ്യലിസ്റ്റായ കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറമി ഹാൻസെണാണ് സംഘത്തിലെ നാലാമൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...