നാസിക് ടിസിഎസ് കേസ് : നിദ ഖാൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: നാസിക് ടിസിഎസിലെ ലൈംഗിക പീഡനം, മതപരിവർത്തനം തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നിദാ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് 40 ദിവസത്തിന് ശേഷമാണ് പിടിയിലാകുന്നത്. ഛത്രപതി സാംബാജി നഗറിൽനിന്ന് പ്രത്യേകാന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആറ് ജീവനക്കാരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കേസ് രജിസ്റ്റർ ചെയ്തതുമുതൽ നിദ ഖാൻ ഒളിവിലായിരുന്നു. കഴിഞ്ഞ നാലുദിവസമായി കൈസർ കോളനിയിലെ ഫ്‌ളാറ്റിൽ നിദാ ഖാൻ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം താമസിച്ചുവരികയായിരുന്നു. വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഫ്‌ളാറ്റിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.

നാസിക് എസ്‌ഐടി, ഛത്രപതി സംഭജിനഗർ പോലീസ് കമ്മിഷണറേറ്റ്, ക്രൈം ബ്രാഞ്ച് എന്നിവർ സംയുക്തമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ നിദയെ റിമാൻഡ് ചെയ്തു. ചോദ്യംചെയ്യലിനും മറ്റു നിയമനടപടികൾക്കുമായി ഇവരെ നാസിക്കിലേക്ക് കൊണ്ടുപോയി. താൻ ഗർഭിണിയാണെന്നും മുൻകൂർ ജാമ്യം വേണമെന്നുമാവശ്യപ്പെട്ട് നേരത്തെ ഇവർ കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...