വി.ഡി. സതീശൻ്റെ ബൈബിള്‍ പ്രഭാഷണ പുസ്തകം നാളെ പുറത്തിറങ്ങും

For full experience, Download our mobile application:
Get it on Google Play

എറണാകുളം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി.ഡി. സതീശന്റെ പുസ്തകം നാളെ പുറത്തിറങ്ങും. ‘ആദം നീ എവിടെ ആകുന്നു?’ എന്ന പേരിൽ ബൈബിള്‍ പ്രഭാഷണ പുസ്തകമാണ് പുറത്തിറക്കുന്നത്. ഡിസി ബുക്‌സാണ് പുസ്തകത്തിൻ്റെ പ്രസാധകർ. പുസ്തകം നാളെ മുതല്‍ വില്‍പ്പനയ്ക്കെത്തും. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെയാണ് വി.ഡി. സതീശൻ്റെ പുസ്തകം പുറത്തിറങ്ങുന്നത്. ദൈവമെന്താണ് എന്നത് സംബന്ധിച്ച് ഒരു ആത്മീയാന്വേഷണം നടത്തുന്ന തരത്തിലുള്ള പുസ്തകമാണ് ‘ആദം നീ എവിടെ ആകുന്നു?’. ഡോ. സിറിയക് തോമസ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

അതിൽ ദൈവത്തെ അന്വേഷിക്കുന്ന ഒരു രാഷ്ട്രീയക്കാരൻ്റെ നിരീക്ഷണത്തിൽ നിന്നുള്ള പുസ്തകമായിരിക്കും ഇതെന്ന് അവതാരികയില്‍ ഡോ. സിറിയക് തോമസ് എഴുതിയിട്ടുണ്ട്. ബൈബിള്‍ സുവിശേഷ പ്രഭാഷണങ്ങളുടെ സമാഹാരം എന്ന് കവര്‍പേജിലും എഴുതിയിട്ടുണ്ട്. നേരത്തെയും ബൈബിളിനെ കുറിച്ച് വി.ഡി. സതീശൻ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. തൻ്റെ ഉറ്റചങ്ങാതിയാണ് ബൈബിളെന്നും ഓരോ ദിവസവും ബൈബിളിൻ്റെ ഒരു പേജെങ്കിലും വായിക്കാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...