നാസിക് ടിസിഎസ് കേസ് ; ഒന്നാം പ്രതി ഡാനിഷ് ഷെയ്ഖിനെതിരെ എസ്‍സി എസ്‍ടി അതിക്രമ വകുപ്പ് കൂടി ചുമത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി: നാസിക് ടിസിഎസ് കേസിൽ ഒന്നാംപ്രതി ഡാനിഷ് ഷെയ്ഖിനെതിരെ എസ്‍ സി, എസ്‍ടി നിയമപ്രകാരവുമുള്ള വകുപ്പ് കൂടി ചുമത്തി പോലീസ്. പരാതി നൽകിയ യുവതി പട്ടിക വിഭാഗത്തിൽ നിന്നായതുകൊണ്ടാണ് നടപടി. കേസിലെ പ്രതിയായ നിദാ ഖാനെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി. എന്നാൽ, നിദാ ഖാനെതിരായ പരാതി വ്യാജമെന്ന് കുടുംബം ആരോപിച്ചു. ലൈംഗികാതിക്രമം, മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങളിലാണ് നാസിക് ടിസിഎസ് കേസിലെ മുഖ്യപ്രതി ഡാനിഷിനെതിരെ കേസ് എടുത്തിരുന്നത്. എന്നാൽ, പട്ടിക ജാതി പട്ടിക വർഗം അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമുള്ള വകുപ്പ് കൂടി എഫഐആറിൽ ഉൾപ്പെടുത്തിയത് ചർച്ചയാകുകയാണ്. നിലവിലെ ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ പിന്നെ എന്തിനീ വകുപ്പെന്നാണ് ഉയരുന്ന ചോദ്യം.

ആദ്യം പരാതി നൽകിയ യുവതി പട്ടിക വിഭാഗത്തിൽ നിന്നായതിനാൽ ഇത് ചുമത്തിയെന്ന് മാത്രമാണ് പോലീസ് വിശദീകരണം. ദേശീയ വനിത കമ്മീഷൻ നിയോഗിച്ച സംഘവും നാസിക്കിൽ എത്തി അന്വേഷണം നടത്തുകയാണ്. കേസിൽ ഇനിയും അറസ്റ്റിലാകാനുള്ള നിദാ ഖാനെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിനായി പ്രത്യേക സംഘം മുംബൈയിൽ എത്തി. നിദാ ഖാൻ താമസിച്ചിരുന്ന സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിദ കമ്പനിയിലെ എച്ച് ആർ മാനേജർ ആണെന്ന പ്രചാരണം കുടുംബം തള്ളികളഞ്ഞു. നിദ സാധാരണ ജീവനക്കാരിയാണെന്ന് കുടുംബം അറിയിച്ചു. ടിസിഎസും ഈക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് കള്ളക്കഥ മെനയുകയാണെന്നും നാസിക്കിലെ വിവാദ ആൾദൈവം അശോക് കരാട്ടിനെതിരെയുള്ള സ്തീപീഡനപരാതികളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമാണെന്നും കുടുംബം ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...