വാല്‍പാറ വാഹനാപകടം : കാരണം ട്രാവലറിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് പ്രാഥമിക നിഗമനം

For full experience, Download our mobile application:
Get it on Google Play

വാല്‍പാറ: ഒന്‍പത് പേരുടെ ജീവനെടുത്ത വാല്‍പാറ ദുരന്തത്തിന്റെ കാരണം വിനോദസഞ്ചാര സംഘം സഞ്ചരിച്ച വാഹനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് തമിഴ്‌നാട് പൊലീസിന്റെ പ്രാഥമിക നിഗമനം. ചുരത്തിലെ ഇരുപത്തിയേഴ് വളവുകള്‍ ഇറങ്ങിയ ശേഷം ബ്രേക്ക് സംവിധാനം ചൂടായി തകരാറിലാകാമെന്നും കരുതുന്നു. ചുരത്തിലെ പതിമൂന്നാം വളവില്‍ വെച്ചായിരുന്നു വാഹനം താഴ്ചയിലേക്ക് വീണത്. പൂര്‍ണ്ണമായി കെട്ടിയൊരുക്കിയ സംരക്ഷണഭിത്തി ഇവിടെയുണ്ടായിരുന്നില്ല. ചെറിയൊരു കല്‍ഭിത്തി മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഫസ്റ്റ് ഗിയറിലും സെക്കന്റ് ഗിയറിലും മാറ്റിയിട്ട് വാഹനം ഇറങ്ങിയ സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് നേരെ കോണ്‍ഗ്രീറ്റ് തൂണില്‍ ഇടിക്കുകയും കൊക്കയിലേക്ക് പതിച്ചതുമാകാമെന്നാണ് നിഗമനം. കല്‍ഭിത്തി തകര്‍ത്ത് 800 അടി താഴ്ചയിലേക്ക് വാന്‍ വീഴുകയായിരുന്നു. പാറയിടുക്കില്‍ അഞ്ച് തവണ വാഹനം മറിഞ്ഞെന്നും ചിന്നഭിന്നമായ വാഹന അനശിഷ്ടങ്ങളാണ് റോഡില്‍ പതിച്ചതെന്നുമാണ് വിവരം.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ.എല്‍ പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരുമാണ് അപകടത്തില്‍പ്പെട്ടത്. പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക അജിത (54), അധ്യാപകാരായ റംല (52), സുഹറ(43), ആശ(41), മജീദ് (43), മജീദിന്റ ഭാര്യ റുഖിയ (39), സ്‌കൂളിലെ പാചകത്തൊഴിലാളി സാജിത (45), പാങ്ങ് ജിഎല്‍പി സ്‌കൂളില്‍ നിന്നും സമീപത്തെ പാങ്ങി ജിയുപി സ്‌കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന (47) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. സുഹറയുടെ മകന്‍ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിയ ശേഷവും മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...