Friday, April 19, 2024 10:27 am

എല്ലാ വര്‍ഷവും നടത്താന്‍ ഇതെന്താ ആണ്ടുനേര്‍ച്ചയാണോ ? ; ദേശീയ പണിമുടക്കിനെ ട്രോളി ഷോണ്‍ ജോര്‍ജ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാര്‍ച്ച്‌ 28,29 തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്കാണ്. വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ദേശീയ പണിമുടക്ക്. ഇതിന്റെ പേരില്‍ പണപ്പിരിവും നടക്കുന്നുണ്ട്. ഇതിനെ ട്രോളി പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് രംഗത്തെത്തി. കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തിനിടയില്‍ ഞാനെന്റെ തൊഴിലാളി സുഹൃത്തുക്കളോട് എല്ലാം അന്വേഷിച്ചു എന്തിനാണ് ദേശീയപണിമുടക്ക്, എന്തൊക്കെ വിഷയങ്ങളുടെ പേരിലാണ് ഈ പണിമുടക്ക്. എന്നാല്‍, അവര്‍ക്ക് അതിനെക്കുറിച്ച്‌ അറിയില്ല എന്ന് മാത്രമല്ല യാതൊരു ധാരണയുമില്ല എന്നാണ്, ഷോണ്‍ പറയുന്നത്.

Lok Sabha Elections 2024 - Kerala

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
മാര്‍ച്ച്‌ 28,29 ദേശീയ പണിമുടക്കാണ്.. വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ദേശീയ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തിനിടയില്‍ ഞാന്‍ കണ്ടിട്ടുള്ള എന്റെ തൊഴിലാളി സുഹൃത്തുക്കളോട് എല്ലാം ഞാന്‍ അന്വേഷിച്ചു എന്തിനാണ് ദേശീയപണിമുടക്ക്, എന്തൊക്കെ വിഷയങ്ങളുടെ പേരിലാണ് ഈ പണിമുടക്ക് .. അവര്‍ക്ക് അതിനെക്കുറിച്ച്‌ അറിയില്ല എന്ന് മാത്രമല്ല യാതൊരു ധാരണയുമില്ല.

അവരില്‍ പലരും എന്നോട് പറഞ്ഞ ഉത്തരം ഇത് എല്ലാ വര്‍ഷവും ഉള്ളതാണെന്നാണ്. എല്ലാ വര്‍ഷവും നടത്താന്‍ ഇതെന്നാ ആണ്ടുനേര്‍ച്ചയാണോ…കൊറോണയും തൊഴിലില്ലായ്മയും നിമിത്തം നട്ടംതിരിഞ്ഞ് പെരുവഴിയിലായി നില്‍ക്കുന്ന തൊഴിലാളികളോട് നിങ്ങള്‍ രണ്ടു ദിവസം പണിയെടുക്കണ്ട എന്ന് പറയുക എന്നതിനപ്പുറത്തേക്ക് ഈ പണിമുടക്ക് കൊണ്ട് എന്തെങ്കിലും അര്‍ത്ഥമുണ്ട്‌ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

കാരണം നമ്മള്‍ സമരമുറകള്‍ സ്വീകരിക്കുന്നത് അധികാരി വര്‍ഗത്തിന് എതിരെയുള്ള നമ്മുടെ പ്രതിഷേധം ആയിട്ടും നമ്മുടെ പ്രതിഷേധം അറിയിക്കുന്നതിനും വേണ്ടിയാണ്. ഈ മാര്‍ച്ച്‌ 28,29-ലെ ദേശീയ പണിമുടക്ക് എന്ന പേരില്‍ പാറശ്ശാല മുതല്‍ തലപ്പാടി വരെ നടത്തുന്ന ഈ നാടകം രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡി ഈ അറിയും എന്ന് പോലും ഞാന്‍ വിശ്വസിക്കുന്നില്ല.

കാലാകാലങ്ങളില്‍ ഇതൊരു ചടങ്ങ് മാത്രമായി മാറുമ്പോള്‍ രണ്ടു ദിവസം ഒരു സംസ്ഥാനത്തിന്റെ വളര്‍ച്ചയെ പിടിച്ചുനിര്‍ത്തുന്നു എന്നതിനപ്പുറത്തേക്ക് ഈ പണിമുടക്ക് കൊണ്ട് ഒരു അര്‍ത്ഥവുമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. പരമ്പരാഗത ശൈലിയിലുള്ള ഇത്തരം പൊറാട്ട് നാടകങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായി എന്ന് അഭിപ്രായമുള്ളവര്‍ക്കായി മാത്രമുള്ള പോസ്റ്റ്‌….
അഡ്വ ഷോണ്‍ ജോര്‍ജ്

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചട്ടങ്ങള്‍ ലംഘിക്കുന്ന മീന്‍പിടിത്തം ; സംസ്ഥാനത്ത് കൂടുതല്‍ പിഴ ചുമത്തിയത് കാസര്‍കോട്

0
തൃക്കരിപ്പൂര്‍ : ചട്ടങ്ങള്‍ ലംഘിക്കുന്ന മീന്‍പിടിത്ത ബോട്ടുകളില്‍നിന്ന് പിഴ ഈടാക്കുന്നതില്‍ കാസര്‍കോട്...

ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണധ്വജ നിർമ്മാണത്തിനുള്ള തേക്കുമരം എണ്ണത്തോണിയിൽ ഇടാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു

0
തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണധ്വജ നിർമ്മാണത്തിനുള്ള തേക്കുമരം എണ്ണത്തോണിയിൽ തൈലാധിവാസത്തിനായി...

കീഴ് വായ്പൂര് ഗവണ്‍മെന്‍റ് ആയുർവേദ ആശുപത്രി കെട്ടിടം കാടുകയറി നശിക്കുന്നു

0
മല്ലപ്പള്ളി : കീഴ് വായ്പൂര് ഗവണ്‍മെന്‍റ് ആയുർവേദ ആശുപത്രി കെട്ടിടം കാടുകയറി...

സൈബർ ആക്രമണ വിവാദം ; എന്റെ പേര് വലിച്ചിടുന്നത് എന്തിനാണ്, നിയമപരമായി നേരിടുമെന്ന് ഷാഫി...

0
കോഴിക്കോട്: വടകര പാർലമെന്‍റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാർഥി കെ കെ ശൈലജക്കതിരായ...