Monday, March 24, 2025 12:23 pm

രാജ്യത്ത് കൊവിഡ് മൂലം അനാഥരായത് 1742 കുട്ടികളെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ; കേരളത്തിൽ 49 കുട്ടികൾ

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്ത് കൊവിഡ് മൂലം അനാഥരായത് 1742 കുട്ടികളെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിൽ 49 കുട്ടികളാണ് അനാഥരായത്. അനാഥരായ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് നോഡൽ ഓഫീസറെ നിയമിക്കാൻ കേരളമുൾപ്പടെ പത്ത് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം നൽകി.

മഹാമാരിക്കാലത്തെ കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ചുള്ള കേസിലാണ് ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയിൽ ഈ കണക്ക് സമർപ്പിച്ചത്. 1742 കുട്ടികൾക്ക് അച്ഛനമ്മമാരെ നഷ്ടമായി. 7464 കുട്ടികൾക്ക് രക്ഷിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ടു. കൊവിഡ് കാലത്ത് ബന്ധുക്കൾ ഉപേക്ഷിച്ചത് 140 കുട്ടികളെയാണ്. സംരക്ഷണം ആവശ്യമായവരിൽ 4486 പെൺകുട്ടികളും 4860 ആൺകുട്ടികളുമാണുള്ളത്. കേരളത്തിലെ 49 കുട്ടികൾ കൊവിഡിൽ അനാഥരായി എന്ന കണക്കാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ നല്‍കിയത്. 8 കുട്ടികൾ ഉപേക്ഷിക്കപ്പെട്ടു. 895 കുട്ടികൾക്ക് അച്ഛനമ്മമാരിൽ ഒരാളെ നഷ്ടമായി. കേരളത്തിൽ സംരക്ഷണം ആവശ്യമുള്ള കുട്ടികളുടെ എണ്ണം ആകെ 952 ആണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം : ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം...

ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും ; സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാന ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും. രാജീവ്...

തുടർച്ചയായി മൂന്നാംദിവസവും സ്വർണ വിലയിൽ ഇടിവ് തുടരുന്നു

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഗ്രാമിന് 15 രൂപ കുറഞ്ഞ്...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങി ; ദുരിതത്തിലായി രോഗികൾ

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങി. ഉപകരണങ്ങൾ നൽകുന്ന...