കോന്നിയിൽ താൻ മൽസരിക്കണോ എന്നത് ദേശീയ കോൺഗ്രസ് നേതൃത്വം തീരുമാനിക്കും : അഡ്വ.അടൂർ പ്രകാശ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നിയിൽ താൻ മൽസരിക്കണോ എന്നത് ദേശീയ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുമെന്ന് യുഡിഎഫ് കൺവീനർ അഡ്വ.അടൂർ പ്രകാശ്. താന്‍ കോന്നി എം.എല്‍.എ ആയിരിക്കുമ്പോള്‍ കോണ്‍ഗ്രസ് ദേശീയ നേത്രുത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുവാന്‍ എത്തിയത്. അച്ചടക്കമുള്ള ഒരു പാര്‍ട്ടിപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നേത്രുത്വം എടുക്കുന്ന തീരുമാനം പൂര്‍ണ്ണമായി അനുസരിക്കുവാന്‍ താന്‍ ബാധ്യസ്ഥനാണ്. ഇതുവരെയുള്ള പ്രവര്‍ത്തനവും അങ്ങനെയായിരുന്നു. കോണ്‍ഗ്രസ് ദേശീയ നേത്രുത്വം കോന്നിയില്‍ മത്സരിക്കുവാന്‍ തന്നോട് ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും വളരെ സന്തോഷത്തോടുകൂടി ആ തീരുമാനം അംഗീകരിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നത് വിജയസാധ്യത മാത്രം മുന്നില്‍കണ്ടുകൊണ്ടായിരിക്കും. തര്‍ക്കങ്ങളും പിണക്കങ്ങളും ഇല്ലാതെ യു.ഡി.എഫ് ഒറ്റകെട്ടായി നിന്നുകൊണ്ടായിരിക്കും ഈ തെരഞ്ഞെടുപ്പിനെ നേരിടുക. ജനങ്ങള്‍ ഇത്തവണ വലിയ ഭൂരിപക്ഷത്തോടുകൂടി യു.ഡി.എഫിനെ അധികാരത്തില്‍ എത്തിക്കുമെന്നും യുഡിഎഫ് കൺവീനർ അഡ്വ.അടൂർ പ്രകാശ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...