അതുമ്പുംകുളം ആവോലിക്കുഴി വനമേഖലയില്‍ വന്‍ തീപിടുത്തം ; ഇന്നലെ രാത്രിയില്‍ തുടങ്ങിയ തീ അണയ്ക്കാന്‍ വനപാലകര്‍ തീവ്രശ്രമം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അതുമ്പുംകുളം, ആവോലിക്കുഴി ഭാഗങ്ങളില്‍ വനത്തില്‍ ഉണ്ടായ തീപിടുത്തം നിയന്ത്രിക്കുവാന്‍ വനപാലകര്‍ ശ്രമം തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ തീ ഇതുവരെയും കെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. വനത്തിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഫയര്‍ ലൈന്‍ തെളിച്ച ഭാഗത്ത് കൊളുത്തിയ തീ വനത്തിലേക്ക്  പടര്‍ന്നു പിടിക്കുകയായിരുന്നു എന്നാണ് വിവരം. കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴി വനത്തില്‍ ഉണ്ടായ തീ കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ കത്തി എലിമുള്ളുംപ്ലാക്കല്‍ ഭാഗത്തെ വന മേഖലയില്‍ വരെ എത്തിയിട്ടുണ്ട്. ഞള്ളൂര്‍ ഉത്തര കുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്നതാണ് ഈ ഭാഗം.

ഈ വനഭാഗത്തേക്ക് അഗ്നിരക്ഷാ സേനയുടെയോ മറ്റ് വാഹനങ്ങളോ കടന്നു ചെല്ലാന്‍ കഴിയാത്തതിനാല്‍ വനപാലകരും വാച്ചര്‍മാരും ചേര്‍ന്ന് മരച്ചില്ലകള്‍ ഉപയോഗിച്ച് തീ അടിച്ചു കെടുത്തുകയാണ് ചെയ്യുന്നത്. വനത്തിലെ ഉണങ്ങിയ പുല്ലുകള്‍ക്ക് തീ പിടിച്ചതിനാലാണ് തീ ഇത്ര വ്യാപകമായതെന്ന് വനപാലകര്‍ പറയുന്നു. മരക്കുറ്റിയിലും മറ്റുമുള്ള തീ അണച്ചെങ്കില്‍ മാത്രമേ കാട്ടുതീ നിയന്ത്രണ വിധേയമാവുകയുള്ളൂ. ഇതിനുള്ള തീവ്ര പരിശ്രമത്തിലാണ് വനം വകുപ്പ് അധികൃതര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...