ദേശീയ ദുരന്തനിവാരണ സേന അഞ്ചു മുതല്‍ 16 വരെ പത്തനംതിട്ട ജില്ലയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം അഞ്ചു മുതല്‍ 16 വരെ ദേശീയ ദുരന്തനിവാരണ സേനയുടെ(എന്‍ഡിആര്‍എഫ്) ആരക്കോണം നാലാം ബറ്റാലിയന്റെ പരിചയപ്പെടുത്തല്‍ പരിപാടി ജില്ലയില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി നൂഹ് അറിയിച്ചു.

ജില്ലയിലെ ദുരന്ത സാധ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യുക, ജില്ലയിലെ ദുര്‍ബല പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കുക, ദുരന്തം ഉണ്ടായാല്‍ അവയെ അഭിമുഖീകരിക്കാന്‍ ജില്ലയിലെ പ്രധാന ആശുപത്രികള്‍ സജ്ജമാണോ എന്നു പരിശോധിക്കുക, നിര്‍വഹണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച തുടങ്ങിയ പരിപാടികളാണ് പര്യടനത്തിലുള്ളത്. കോഴഞ്ചേരി എല്‍.ആര്‍ തഹസില്‍ദാര്‍ വി. എസ് വിജയകുമാറിനെ നോഡല്‍ ഓഫീസറായും ജില്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് സ്റ്റേഷന്‍ ഓഫീസര്‍ വി. വിനോദ് കുമാറിനെ അസിസ്റ്റന്‍ഡ് നോഡല്‍ ഓഫീസറായും നിയോഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ലെന്ന്’ പ്രശാന്ത് കിഷോർ

0
പട്‌ന: ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...