കൊറോണ വെെറസ് : ശ്രീലങ്കന്‍ താരങ്ങള്‍ക്ക് കെെ കൊടുക്കില്ലെന്ന് ഇംഗ്ലണ്ട് താരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ :  കൊറോണ വൈറസ് ഭീതി ക്രിക്കറ്റ് മത്സരങ്ങളിലും ഇപ്പോള്‍ പ്രതിഫലിച്ചിരിക്കുകയാണ്. കൊറോണ വൈറസ് കാരണം മത്സരത്തിന് മുന്നോടിയായി ടീമുകള്‍ തമ്മില്‍ ഷേക്ക് ഹാന്‍ഡ് ചെയ്യുന്ന പതിവില്‍ നിന്നും ഇംഗ്ലണ്ട് ടീം പിന്മാറി. വരാനിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയില്‍ ശ്രിലങ്കന്‍ താരങ്ങള്‍ക്ക് ഇംഗ്ലണ്ട് താരങ്ങള്‍ കൈകൊടുക്കില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് പറഞ്ഞു. കൈ കൊടുക്കുന്നതിന് പകരം പരസ്പരം കൈ മുട്ടിക്കുകയാകും ചെയ്യുകയെന്നും റൂട്ട് പറഞ്ഞു. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള പരമ്പരക്ക് പോകുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റൂട്ട് ഇക്കാര്യം വ്യക്തമാക്കിയത്.

പരമ്പരക്ക് കൊറോണ വൈറസിന്റെ ഭീഷണിയില്ലെന്നും എന്നിരുന്നാലും മുന്‍കരുതലിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നതെന്നും റൂട്ട് പറഞ്ഞു. ദക്ഷിണാഫ്രിക്കയുമായുളള മത്സരത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പല പ്രാവശ്യം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...