റാന്നിയിലെ പുതിയ പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി മേഖലയുടെ വലിയ വികസനത്തിനും ഗതാഗത കുരുക്കിനും പരിഹാരമാകുന്ന റാന്നി പുതിയ പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. 2016-2017 കിഫ്ബി ഫണ്ടില്‍ നിന്നും 27 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്.

നിലവില്‍ പാലത്തിനായുള്ള നദിയിലെ പൈലിംഗ് പണികള്‍ പൂര്‍ത്തീകരിച്ചു. ആദ്യ സര്‍വേയില്‍ 379 മീറ്റര്‍ നീളമായിരുന്നു കണക്കാക്കിയിരുന്നതെങ്കിലും പുതിയ ഡിസൈനില്‍ രണ്ട് സ്പാന്‍ കുറച്ചത് പാലത്തിന്റെ നീളം 317 മീറ്ററായി കുറച്ചു. പാലത്തിന്റെ വീതി 12 മീറ്ററാണ്. തൂണുകളുടെ നിര്‍മാണം നടന്നു വരുന്നു. തൂണുകളെ ബന്ധിപ്പിക്കുന്ന ബീമുകളുടെയും സ്പാനുകളുടെയും നിര്‍മ്മാണം കാലാവസ്ഥ അനുകൂലമായാല്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കുമെന്ന് അസിസ്റ്റഡ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ബിജി തോമസ് പറഞ്ഞു. പാലത്തിന്റെ സൂപ്പര്‍ സ്ട്രക്ച്ചര്‍ ആര്‍ച്ച് ഷെയിപ്പിലാണ് നിര്‍മിക്കുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടി റവന്യൂ വകുപ്പ് നടത്തി വരുന്നു. രാജു ഏബ്രഹാം എംഎല്‍എയുടെ ശ്രമഫലമായാണ് പുതിയ പാലത്തിന് നിര്‍മ്മാണാനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ലെന്ന്’ പ്രശാന്ത് കിഷോർ

0
പട്‌ന: ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...