പത്തനംതിട്ട : ദേശീയ ഊര്‍ജ സംരക്ഷണദിന ജില്ലാതല ഉദ്ഘാടനം മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. ഭൂമിയുടെ താപം കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഊര്‍ജ സ്രോതസുകളുടെ ലഭ്യത കുറയുന്ന സാഹചര്യത്തിലും നാളെയ്ക്ക് വേണ്ടിയുളള കരുതല്‍ ഉണ്ടാകണമെന്നും വിദ്യാര്‍ഥികള്‍ക്ക് ഊര്‍ജ സംരക്ഷണത്തില്‍ കൂടുതല്‍ ഇടപെടാന്‍ കഴിയുമെന്നും ഊര്‍ജ ഉപയോഗം നിയന്ത്രിച്ചാല്‍ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഇഎംസി, അനര്‍ട്ട് തുടങ്ങിയവയുടെ സഹകരണത്തോടെ മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിംഗ് കോളജിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെയും കെഎസ്ഇബി പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെയും സംയുക്താഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്.
കെഎസ്ഇബിഎല്‍ പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി.എന്‍. പ്രസാദ് അധ്യക്ഷത വഹിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ സുജേഷ് പി ഗോപി, മുസലിയാര്‍ എഞ്ചിനീയറിംഗ് കോളജ് വകുപ്പ് മേധാവി പ്രൊഫ. ശരത് രാജ്, വൈദ്യുതി ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍മാരായ നൈനാന്‍ സി മാത്യൂസ്, കെ. അനിത, പി.എന്‍. അശോക്, എ.ബി. ഹരികുമാര്‍, കെ.എസ്. ഗിരിജ, എസ്. നിസാമണി, എസ്. ശരത്, ആര്‍ച്ച ഗോപന്‍, ജസ്റ്റിന്‍ ജോഷ്വ തുടങ്ങിയവര്‍ പങ്കെടുത്തു.