ദേശീയ ഊര്‍ജ സംരക്ഷണദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ ഊര്‍ജ സംരക്ഷണദിന ജില്ലാതല ഉദ്ഘാടനം മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. ഭൂമിയുടെ താപം കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഊര്‍ജ സ്രോതസുകളുടെ ലഭ്യത കുറയുന്ന സാഹചര്യത്തിലും നാളെയ്ക്ക് വേണ്ടിയുളള കരുതല്‍ ഉണ്ടാകണമെന്നും വിദ്യാര്‍ഥികള്‍ക്ക് ഊര്‍ജ സംരക്ഷണത്തില്‍ കൂടുതല്‍ ഇടപെടാന്‍ കഴിയുമെന്നും ഊര്‍ജ ഉപയോഗം  നിയന്ത്രിച്ചാല്‍ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഇഎംസി, അനര്‍ട്ട് തുടങ്ങിയവയുടെ  സഹകരണത്തോടെ മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിംഗ് കോളജിലെ  ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെയും കെഎസ്ഇബി പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെയും സംയുക്താഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്.

കെഎസ്ഇബിഎല്‍ പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി.എന്‍. പ്രസാദ് അധ്യക്ഷത വഹിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ സുജേഷ് പി ഗോപി, മുസലിയാര്‍ എഞ്ചിനീയറിംഗ് കോളജ്  വകുപ്പ് മേധാവി പ്രൊഫ. ശരത് രാജ്, വൈദ്യുതി ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍മാരായ നൈനാന്‍ സി മാത്യൂസ്, കെ. അനിത, പി.എന്‍. അശോക്, എ.ബി. ഹരികുമാര്‍, കെ.എസ്. ഗിരിജ, എസ്. നിസാമണി, എസ്. ശരത്, ആര്‍ച്ച ഗോപന്‍, ജസ്റ്റിന്‍ ജോഷ്വ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...