നാഷണൽ എക്സസര്‍വീസ്മാന്‍ കോഡിനേഷൻ കമ്മിറ്റി ജില്ലാ വാർഷിക സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: വിമുക്തഭടന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി പോരാടുന്നതിനൊപ്പം സമൂഹത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ പങ്കുചേരുന്നതിനും വിമുക്തഭടന്മാരുടെ സംഘടനയായ നാഷണൽ എക്സർസൈസ്മാൻ കോഡിനേഷൻ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന പ്രസിഡണ്ട് എം.ബി ഗോപിനാഥ് പറഞ്ഞു. 38->മത് പത്തനംതിട്ട ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിനുവേണ്ടി ദീർഘകാലം സേവനമനുഷ്ഠിച്ചതിനുശേഷം വിശ്രമ ജീവിതം നയിക്കുന്ന സാധാരണക്കാരായ പട്ടാളക്കാർ നേരിടേണ്ടിവരുന്ന ഒട്ടേറെ കഷ്ടതകൾക്ക് അറുതി വരുത്തേണ്ടത് അനിവാര്യമാണ്. സൈനിക സേവനത്തിനിടയിലും മറ്റുമുണ്ടാകുന്ന പരിക്കുകളും രോഗങ്ങളും മൂലം വാർദ്ധക്യകാലത്ത് അവശത നേരിടുന്ന മുൻ സൈനികർക്ക് ആശുപത്രികളിൽ നിന്നും മറ്റും കൂടുതൽ ഉദാരമായ സമീപനം ഉണ്ടാക്കേണ്ടിയിരിക്കുന്നു. സർക്കാർ ഓഫീസുകളിലും മറ്റും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മുൻ സൈനികർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.

ജി.പി നായർ,മുളവന അലക്സാണ്ടർ,എം.റ്റി. ആന്റണി,ബെന്നി കാരയ് ക്കാട്ട്, വിംഗ് കമാണ്ടർ റ്റി. ഐ. ഉമ്മൻ (റിട്ട ), ഡോ. ഗോപാൽ.കെ.നായർ, സി. എം.ഡാനിയേൽ,കെ.ജി.രവീന്ദ്രൻ നായർ,കെ.എൻ. മുരളിധരനുണ്ണിത്താൻ, വി. ചാക്കോ,ലെഫ്.കേണൽ(റിട്ട)റ്റി.ആർ.ശാരദാമ്മ,പി.എസ്. പത്മകുമാരി ടീച്ചർ, റ്റി.കെ.പത്മകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.

ജി.രാധാകൃഷ്ണൻ പിള്ള (പ്രസിഡന്റ്), അഡ്വ. രാജേഷ് നെടുമ്പ്രം (സെക്രട്ടറി), ഉണ്ണികൃഷ്ണൻ കുന്നന്താനം (ട്രഷറർ), സോമൻ സി.ജി, സുരേഷ് കുമാർ (വൈസ് പ്രസിഡന്റുമാർ) ചന്ദ്രശേഖരൻ, മധുസൂദനൻ (ജോയിന്റ് സെക്രട്ടറിമാർ) സനൽ കുമാർ റ്റി.ഡി, ഇടുക്കിള ജോസ് (മീഡിയ സെക്രട്ടറിമാർ) ഗോപാലകൃഷ്ണപിള്ള, ചന്ദ്രമോഹൻ അങ്ങാടി, വിനോജ് കുമാർ (ഓർഗനൈസിംഗ് സെക്രട്ടറിമാർ) രവീന്ദ്രൻ.എം.എൻ,കമലാസൻ, പ്രദീപ് കുമാർ പി. എസ്, അബൂബക്കർ തിരുവല്ല, ഹരീഷ് കുമാർ, വിനോദ് കുമാർ,ലീലാമ്മ ജോർജ് (കമ്മിറ്റിയംഗങ്ങൾ).കരുണാകരൻ നായർ,തോമസ് ഫിലിപ്പ് (ഓഡിറ്റർമാർ), വിംഗ് കമാൻഡർ (റിട്ട) റ്റി.ഐ ഉമ്മൻ, ഡോ.ഗോപാൽ.കെ.നായർ,സി.എംഡാനിയൽ (രക്ഷാധികാരികൾ)ഇവരെ സംഘടനയുടെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...