ഭര്‍ത്താക്കന്‍മാര്‍ വല്ലപ്പോഴും ഭാര്യമാരെ തല്ലുന്നതില്‍ തെറ്റുണ്ടോ ? സര്‍വേ ഫലം ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഭര്‍ത്താക്കന്‍മാര്‍ വല്ലപ്പോഴും ഭാര്യമാരെ തല്ലുന്നതില്‍ തെറ്റുണ്ടോ?സര്‍വേ ഫലം ഇങ്ങനെ. ഇല്ലെന്നാണ് 14 സംസ്ഥാനങ്ങളില്‍ നിന്നുളള 30 ശതമാനം സ്ത്രീകളും അഭിപ്രായപ്പെടുന്നത്. ദേശീയ കുടുംബ ആരോഗ്യ സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍. കേരളത്തില്‍ 52 ശതമാനം സ്ത്രീകളാണ് സമാനമായ അഭിപ്രായം പങ്കുവെച്ചതെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. 18 സംസ്ഥാനങ്ങളിലായിരുന്നു സര്‍വ്വെ നടത്തിയത്.

ചില സാഹചര്യങ്ങളിലൊക്കെ ഭര്‍ത്താവില്‍ നിന്ന് രണ്ട് കിട്ടിയാലും തെറ്റില്ലെന്നാണ് ഇവര്‍ പറയുന്നത്. തെലങ്കാനയിലും ആന്ധ്രപ്രദേശിലും കര്‍ണാടകയിലുമാണ് കൂടുതല്‍ സ്ത്രീകളും ഈ അഭിപ്രായം പങ്കുവെച്ചത്. തെലങ്കാനയിലും ആന്ധ്രയിലും 84 ശതമാനം സ്ത്രീകള്‍ ഇതിനെ ന്യായീകരിച്ചു. കര്‍ണാടകയില്‍ 77 ശതമാനവും.

മണിപ്പൂരില്‍ 66 ശതമാനവും, ജമ്മു കശ്മീരില്‍ 49 %, മഹാരാഷ്‌ട്ര 44 %, പശ്ചിമബംഗാള്‍ 42% എന്നിങ്ങനെയാണ് ഭര്‍ത്താക്കന്‍മാരുടെ വല്ലപ്പോഴുമുളള തല്ലിനെ ന്യായീകരിച്ച സ്ത്രീകളുടെ എണ്ണം. നിങ്ങളുടെ അഭിപ്രായത്തില്‍ ഭര്‍ത്താവ് ഭാര്യയെ അടിക്കുകയോ ഇടിക്കുകയോ ചെയ്യുന്നതിനെ ന്യായീകരിക്കുന്നുണ്ടോ എന്നായിരുന്നു സര്‍വ്വെയിലെ ചോദ്യം.

ഭര്‍ത്താവിന്റെ മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്നതിന് പലരും പങ്കുവെച്ച കാരണങ്ങളും പതിവ് സംഭവങ്ങളായിരുന്നു. നല്ല ഭക്ഷണം ഉണ്ടാക്കാതിരിക്കുക, കുട്ടികളുടെ കാര്യത്തില്‍ അശ്രദ്ധ കാട്ടുക, പറയാതെ പുറത്തുപോകുക, ഭര്‍ത്താവുമായി തര്‍ക്കിക്കുക തുടങ്ങിയ സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണ് തല്ലിനുളള കാരണങ്ങളായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പുരുഷന്‍മാരും സര്‍വ്വെയുടെ ഭാഗമായിരുന്നു. കര്‍ണാടകയിലെ 81.09 ശതമാനം ആണുങ്ങളും ഇതിനെ അനുകൂലിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...