മല്‍സ്യവില്‍പന നടത്തുന്നതിനിടെ വീട്ടമ്മയെ മര്‍ദിച്ച ഭര്‍ത്താവ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മല്‍സ്യവില്‍പന നടത്തുന്നതിനിടെ വീട്ടമ്മയെ മര്‍ദിച്ച ഭര്‍ത്താവ് കസ്റ്റഡിയില്‍. കാട്ടുവയല്‍ കോളനി സ്വദേശി നിധീഷിനെ പിടികൂടിയത് വയനാട്ടില്‍ നിന്നാണ്. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് പിടിയിലായത്. മദ്യപിക്കാന്‍ പണം നല്‍കാത്തത്തിന്റെ പേരിലായിരുന്നു ആക്രമണം. പരുക്കേറ്റ യുവതി ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. അശോകപുരത്ത് മീന്‍ കച്ചവടം നടത്തുകയായിരുന്ന കക്കോടി സ്വദേശി ശ്യാമിലിക്കാണ് ക്രൂര മര്‍ദനം ഏറ്റത്.

ഇന്നലെ രാവിലെ മദ്യപിക്കാന്‍ പണം ചോദിച്ചെങ്കിലും കൊടുത്തില്ല. ഇതിന്റെ ദേഷ്യത്തിലാണ് വൈകീട്ട് മദ്യപിച്ച് എത്തി മീന്‍ തട്ട് മറിച്ചിട്ട് ശ്യാമിലിയെ മുഖത്തും കഴുത്തിലും ചവിട്ടിയത്. സഹപ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വക വയ്ക്കാതെ ആയിരുന്നു പരാക്രമം. യുവതിയുടെ ഭര്‍ത്താവായ നടക്കാവ് കാട്ടുവയല്‍ കോളനി സ്വദേശി നിധീഷിനിതിരെ പോലീസ് കേസെടുത്തു.

എന്നാല്‍ യഥാസമയം കേസെടുക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് അതിക്രമം ഇത്രയും കാലം സഹിക്കേണ്ടി വന്നതെന്നും പോലീസ് നടപടി എടുത്തില്ലെന്നും വീട്ടമ്മ കുറ്റപ്പെടുത്തി. ശ്യാമിലിയുടെ ഇരുചക്ര വാഹനവും നിതീഷ് തകര്‍ത്തിരുന്നു. എന്നാല്‍ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് പോലീസ് വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു

0
അമൃത്സർ: പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു. ഗുർപ്രീത്...

മണിപ്പൂരിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

0
ഇംഫാൽ: മണിപ്പൂരിലെ നൊനെ ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ...

സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു

0
ഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു. ജയ്പൂരിലെ...

46 വിദ്യാര്‍ഥികള്‍ ഒന്നിച്ച് പരാജയപ്പെട്ടു ; ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ മൂല്യനിർണയത്തിൽ...

0
തിരുവനന്തപുരം : കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ബാര്‍ട്ടണ്‍...