Monday, March 31, 2025 2:57 pm

ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയില്‍ നാല്‍പ്പതുകാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍ : ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയില്‍ നാല്‍പ്പതുകാരന്‍ അറസ്റ്റില്‍. ഉദംസിംഗ് നഗര്‍ സ്വദേശിയും ജിം ഉടമയുമായ ഇഫ്തിഖര്‍ ഹുസൈന്‍ ആണ് അറസ്റ്റിലായത്. ബിജെപി മണ്ഡല്‍ ഉപാദ്ധ്യക്ഷന്‍ സോനു ശര്‍മ്മയുടെ പരാതിയിലാണ് നടപടി. സിതാര്‍ഗഞ്ച് പ്രദേശത്ത് ഇന്നലെയായിരുന്നു സംഭവം.

വീടുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയില്ലെങ്കില്‍ ജനങ്ങളുടെ ദേശീയത ചോദ്യം ചെയ്യപ്പെടുമെന്ന് ഉത്തരാഖണ്ഡ് ബിജെപി അദ്ധ്യക്ഷന്‍ മഹേന്ദ്ര ഭട്ടിന്‍റെ  പരാമര്‍ശത്തിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം നടന്നത്. പതാക ഉയര്‍ത്താത്ത വീടുകളുടെ പേരും വിലാസവും നല്‍കാനും ഭട്ട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് ഹുസൈന്‍റെ  അയല്‍വാസിയായ സോനു ശര്‍മ്മയും പാര്‍ട്ടി പ്രവര്‍ത്തകരും പ്രദേശവാസികള്‍ക്ക് പതാക വിതരണം ചെയ്യുകയായിരുന്നു. ഈ സമയം ഇഫ്തിഖര്‍ ഹുസൈന്‍ തന്‍റെ  കൈയില്‍ നിന്ന് പതാകകളിലൊന്ന് തട്ടിയെടുത്ത് നിലത്തിട്ട് ചവിട്ടിയെന്നാണ് പരാതി. ദേശീയ പതാകയെ അപമാനിച്ചതിന് വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് എംഡിഎംഎയുമായി സിനിമ അസിസ്റ്റന്‍റ് ഡയറക്ടർ പോലീസ് പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയുമായി സിനിമ അസിസ്റ്റന്‍റ് ഡയറക്ടർ പോലീസ്...

യുഎഇയിൽ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

0
അബുദാബി: യുഎഇയിൽ ഏപ്രിൽ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില നിർണയ...

മുളക്കുഴ പഞ്ചായത്തിനെ മാലിന്യമുക്ത, ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു

0
മുളക്കുഴ : മുളക്കുഴ പഞ്ചായത്തിനെ മാലിന്യമുക്ത, ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു....

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; വരും ദിവസങ്ങളില്‍ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...