മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത തകർന്നതിൽ വിദഗ്ധ സമിതി കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂർണ്ണമായും പുനർ നിർമ്മിക്കാൻ റിപ്പോർട്ടിൽ ശുപാർശ. ഒരു കിലോമീറ്റർ ദൂരം പൂർണമായും പുനർ നിർമ്മിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ഥലത്തെ മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ല, ഡിസൈനിൽ ഉൾപ്പെടെ പാളിച്ചയുണ്ടായി എന്നും റിപ്പോർട്ടിൽ പറയുന്നു. കരാർ ഏറ്റെടുത്ത നിർമാണ കമ്പനി കെഎൻആർ കൺസ്ട്രക്ഷൻസിന് വൻ വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിർമാണ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷനെതിരെ നടപടിയുമായി കേന്ദ്രം രംഗത്ത് വന്നിരുന്നു. കമ്പനിയെയും കൺസൾട്ടന്റായ ഹൈവേ എൻജിനീയറിങ് കമ്പനിയേയും ഡീബാർ ചെയ്തിരുന്നു. കേരളത്തിലെ ദേശീയപാതാ തകർച്ചയിൽ കേന്ദ്രം നിയോഗിച്ച മൂന്നംഗ സമിതിയുടേതാണ് റിപ്പോർട്ട്. ഐഐടി പ്രൊഫസർ കെ.ആർ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























