കൊല്ലം: യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെയുള്ള പരാമർശത്തിൽ പി.വി അൻവർ മാപ്പ് പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ബ്ലാക്ക് മെയിൽ ചെയ്ത് യുഡിഎഫിന്റെ ഭാഗം ആകാമെന്ന് അൻവർ കരുതേണ്ടെന്നും സുധീരൻ പറഞ്ഞു. ‘നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. ആര്യാടൻ ഷൗക്കത്ത് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണ്. ആര്യാടനെതിരെ വ്യക്തിപരമായ പരാമർശം അൻവർ നടത്തിയതിന് ന്യായീകരണമില്ല. യുഡിഎഫിനോട് സഹകരിക്കാൻ ആഗ്രഹിക്കുന്ന അൻവർ ഈ നിലപാടാണോ സ്വീകരിക്കേണ്ടത്? അൻവർ തിരുത്തി, നിർവ്യാജം ക്ഷമാപണം നടത്തണം’ എന്ന് അദ്ദേഹം പറഞ്ഞു. ‘മാറി നിന്ന് യുഡിഎഫിനെയും സ്ഥാനാർഥിയെയും വിമർശിക്കുകയല്ല വേണ്ടത്. ബ്ലാക്ക് മെയിൽ ചെയ്ത് യുഡിഎഫിൻ്റെ ഭാഗമാകാമെന്ന് കരുതേണ്ട. തെറ്റു തിരുത്തി മുന്നോട്ട് വരട്ടെ. തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടാണ്. കോൺഗ്രസിനകത്ത് പ്രശ്നങ്ങൾ ഉണ്ടെന്ന് സിപിഎം മനപ്പായസം ഉണ്ണേണ്ട’ എന്നും സുധീരന്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























