സിമൻറ് ബ്ലോക്കുകൾ പൊളിഞ്ഞു ; പ്ലാസ്റ്റിക് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് ദേശീയപാത അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിൽ മഴക്കിടെ പൊളിഞ്ഞ പാലത്തിന്‍റെ സിമൻറ് ബ്ലോക്കുകൾ പ്ലാസ്റ്റിക് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് ദേശീയപാത അതോറിറ്റി. തഞ്ചാവൂരില്‍ ദേശീയപാത 67 ലാണ് വിചിത്രമായ രീതിയിൽ പാത നന്നാക്കിയത്. അതേസമയം പാലം സുരക്ഷിതമാണെന്നാണ് അറ്റക്കുറ്റപ്പണി നടത്തിയ സ്വകാര്യ ഏജൻസിയുടെ വാദം. കഴിഞ്ഞദിവസം തമിഴ്നാട്ടിൽ പെയ്ത ശക്തമായ മഴക്കിടെയാണ് നാഗപട്ടണം – മൈസൂർ ഹൈവേയിലെ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാത 67ലെ സെങ്കിപ്പെട്ടി ഭാഗത്ത് പാതയിടിഞ്ഞ് മണ്ണും കല്ലും സർവീസ് റോഡിലെത്തി. ഇവ വേഗത്തിൽ നീക്കം ചെയ്ത റോഡ് ഗതാഗത യോഗ്യമാക്കി. പിന്നീടാണ് ദേശീയപാത അതോറിറ്റി അറ്റകുറ്റപ്പണികൾ നടത്തിയത്.

മണ്ണും കല്ലും നിറച്ച് കോൺക്രീറ്റ് സ്ലാബുകൾ എടുത്തുവച്ചു. കോൺക്രീറ്റ് ബ്ലോക്കുകൾ തമ്മിൽ യോജിക്കുന്ന ഭാഗത്ത് പ്ലാസ്റ്റിക് ടേപ്പും ഒട്ടിച്ചു.അറ്റകുറ്റപ്പണികൾ നടത്താൻ കരാർ നൽകിയ സ്വകാര്യ ഏജൻസിയാണ് ടേപ്പ് ഒട്ടിച്ചതെന്നാണ് ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം. ഇവർക്കെതിരെ നടപടി സ്വീകരിയ്ക്കുമെന്ന് അതോറിറ്റി അറിയിച്ചു. സംരക്ഷണഭിത്തി സ്വയമേ ലോക്കാകുന്ന കോൺക്രീറ്റ് സ്ലാബുകൾ ആണെന്നും, പാത സുരക്ഷിതമാണെന്നുമാണ് സ്വകാര്യ ഏജൻസിയുടെ വാദം. എങ്കിൽ പിന്നെ പ്ലാസ്റ്റിക് ടേപ്പ് ഒട്ടിച്ച് പരിഭ്രാന്തി പരത്തിയതെന്തിനെന്നാണ് നാട്ടുകാരുടെ ചോദ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ്യ സമ്മാനക്കൂപ്പൺ വഴി കണ്ണൂർ സ്വദേശി 3 കോടി തട്ടിയതായി പരാതി ; അന്വേഷണം...

0
കണ്ണൂർ : ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് വിറ്റ കേസിലെ...

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....