ഹൈദരാബാദ് : വിശാഖപട്ടണത്തെ വിഷവാതക ദുരന്തത്തില്‍ സ്വമേധയാ കേസ് എടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇതിന്റെ ഭാഗമായി ആന്ധ്രപ്രദേശ് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും നോട്ടിസ് നല്‍കി. നാല് ആഴ്ചകള്‍ക്കുള്ളില്‍ മറുപടി നല്‍കാനും നിര്‍ദ്ദേശിച്ചു.
വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. വിഷവാതകം ശ്വസിച്ച് ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്നൂറ്റി പതിനാറ് പേരില്‍ 80 പേരുടെ നില ഗുരുതരമായി തുടരുന്നു. വെങ്കട്ടപ്പുരത്തെ എല്‍.ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് വിഷവാതകമായ സ്റ്റെറീന്‍ ചോര്‍ന്നത്. ലോക് ഡൗണിനെത്തുടര്‍ന്ന് ഈ ഫാക്ടറി അടഞ്ഞുകിടക്കുകയായിരുന്നു. കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ നിരവധിപ്പോരായിരുന്നു ഈ പ്രദേശത്ത് വീടുകളിലുണ്ടായിരുന്നത്. അപകടം നടന്നത് പുലര്‍ച്ചെയായിരുന്നതിനാല്‍ പലരും ഉറക്കത്തിലായിരുന്നു.
വാതക ചോര്‍ച്ച പൂര്‍ണമായും നിയന്ത്രിച്ചതായി എല്‍ജി കമ്പനി അറിയിച്ചിട്ടുണ്ട്. വിശാഖപട്ടണത്തേക്ക് വിദഗ്ദ്ധസംഘത്തെ അയക്കാന്‍ കേന്ദ്രം തീരുമാനിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.