മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാന്‍ റിങ്ങ് ഫെന്‍സിങ്ങ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനായി റിങ്ങ് ഫെന്‍സിങ്ങ് പദ്ധതി ജില്ലാ ഭരണകൂടം നടപ്പാക്കുന്നു. സാമൂഹ്യവ്യാപനത്തിലേക്ക് കടക്കുമ്പോള്‍ ഏറ്റവും ഗുരുതര രോഗസാധ്യതയും മരണസാധ്യതയും മുതിര്‍ന്ന പൗരന്മാര്‍ക്കാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക പദ്ധതി രൂപീകരിച്ചത്.
ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ മുതിര്‍ന്ന പൗരന്മാരുടെ വിവരശേഖരണം അങ്കണവാടി പ്രവര്‍ത്തകര്‍ നടത്തും. ഈ വിവരങ്ങളുടെ വ്യക്തികളുടെ റിസ്‌ക് അസസ്‌മെന്റ് നടത്തി ഏറ്റവും രോഗസാധ്യതയുള്ള വ്യക്തികളെ കണ്ടെത്തുകയാണ് രണ്ടാം ഘട്ടം. 60ന് മുകളില്‍ പ്രായമുള്ള എല്ലാവരും രോഗപ്പകര്‍ച്ചാ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടുകളില്‍ കഴിയണം. ഈ സംവിധാനമാണ് റിവേഴ്‌സ് ക്വാറന്റൈന്‍. റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയുന്നവരുടെ ആവശ്യങ്ങള്‍ ഗ്രാമപഞ്ചായത്തുകളിലെ വോളണ്ടിയര്‍മാര്‍ മുഖേന പൂര്‍ത്തീകരിച്ചു നല്‍കും. മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ ആവശ്യങ്ങള്‍ ടെലികണ്‍സള്‍ട്ടേഷന്‍ മുഖേന പൂര്‍ത്തീകരിക്കും. മരുന്നുകള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനത്തില്‍ നിന്നും ആശ പ്രവര്‍ത്തകര്‍ വീടുകളിലെത്തിക്കും. മാനസിക പിന്തുണ നല്‍കുന്നതിനായി ടെലികൗണ്‍സിലിംഗ് സൗകര്യം ഉണ്ടാകും. ആഹാരവും വീട്ടിലേക്ക് ആവശ്യമായ മറ്റ് വസ്തുക്കളും ഗ്രാമപഞ്ചായത്ത് വോളണ്ടിയര്‍മാര്‍ എത്തിക്കും.

അങ്കണവാടി പ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശന സമയത്ത് മുതിര്‍ന്ന പൗരന്മാര്‍ക്ക് വിവിധ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, ചെയ്യേണ്ട കാര്യങ്ങള്‍, ഒഴിവാക്കേണ്ട കാര്യങ്ങള്‍, ജില്ലാ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ എന്നിവ അടങ്ങുന്ന ലഘുലേഖ വിതരണം ചെയ്യും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജാഫര്‍ഖാന്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ഷീബ എന്നിവര്‍ റിങ്ങ് ഫെന്‍സിങ്ങ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...