ദേശീയ പണിമുടക്ക് റാന്നിയില്‍ പൂര്‍ണ്ണം : സംയുക്ത യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

​റാന്നി: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പണിമുടക്ക്‌ റാന്നിയില്‍ പൂര്‍ണ്ണമായിരുന്നു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, ​തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക,
​പൊതുമേഖലാ ഓഹരി വിൽപ്പനയും ആസ്തി വിൽപ്പനയും അവസാനിപ്പിക്കുക, പുതിയ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു  പണിമുടക്ക് സമരം.

റാന്നിയില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. ​
സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ദേശീയ കമ്മറ്റിയംഗം പി.ആര്‍ പ്രസാദ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍, എല്‍.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ ജോജോ കോവൂര്‍, സി.പി.എം ഏരിയ സെക്രട്ടറി കെ.പി സുഭാഷ് കുമാര്‍, കെ.ജി റോയി, വി.ടി ലാലച്ചന്‍, നിസാംകുട്ടി, ജോര്‍ജ് മാത്യു, ജിതിന്‍രാജ്, കെ.കെ മധു, മോനായി പുന്നൂസ്, ആര്‍ സുരേഷ്, അജയന്‍ എസ്.പണിക്കര്‍, സി.ടി കുര്യാക്കോസ്, വിപിന്‍ പൊന്നപ്പന്‍, ബിച്ചു ഐക്കാട്ടുമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

CRIME SCENE

രണ്ട് കുട്ടികളുടെ അമ്മയായ നൃത്താധ്യാപികയെ കൊലപ്പെടുത്തി സുഹൃത്ത് ; വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് പ്രകോപനം

0
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു....

കാസർകോട് പോലീസുകാരനെ കാണാതായി ; അന്വേഷണം

0
രാജപുരം: കാസർകോട് പോലീസുകാരനെ കാണാതായി. രാജപുരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ...

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...