പണിമുടക്ക് പൂര്‍ണ്ണം – റാന്നി താലൂക്കിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ റാന്നി താലൂക്കിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. ഗതാഗത മേഖലയും വ്യാപാര മേഖലയും പണിമുടക്കിനോട് പൂർണ്ണമായി സഹകരിച്ചപ്പോൾ അനിഷ്ട സംഭവങ്ങളില്ലാതെ സമാധാനപരമായാണ് പ്രതിഷേധം കടന്നുപോയത്. റാന്നി ഡിപ്പോയിൽ നിന്നുള്ള കെ.എസ്.ആര്‍.ടി.സി സർവീസുകളും മേഖലയിലെ സ്വകാര്യ ബസുകളും പൂർണ്ണമായും സർവീസ് നിർത്തിവെച്ചു. ഇതോടെ മലയോര മേഖലയിലെ യാത്രാ സംവിധാനങ്ങൾ തടസ്സപ്പെട്ടു. കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങിയത് ഉൾനാടൻ യാത്രക്കാരെയും ആശുപത്രി ആവശ്യങ്ങൾക്കായി എത്തിയവരെയുമാണ് പ്രധാനമായും ബാധിച്ചത്.

നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളെയും ഇരുചക്ര വാഹനങ്ങളെയും സമരക്കാർ തടഞ്ഞില്ല. അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങിയവർക്ക് ഇത് ആശ്വാസമായി. മാരാമണ്‍ കണ്‍വന്‍ഷന്‍ വാഹനങ്ങള്‍ തടസ്സമില്ലാതെ ഓടി. റാന്നി ടൗണിലെയും പരിസര പ്രദേശങ്ങളിലെയും ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഹോട്ടലുകളും മറ്റ് അവശ്യ സേവനങ്ങളും ഭാഗികമായി മാത്രമേ പ്രവർത്തിച്ചുള്ളൂ. ചുരുക്കം ചില സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്ന് പ്രവർത്തിച്ചെങ്കിലും സമരക്കാർ ഓഫീസുകൾക്കുള്ളിൽ കയറി തടസ്സമുണ്ടാക്കുകയോ ജീവനക്കാരെ നിർബന്ധപൂർവ്വം പുറത്തിറക്കുകയോ ചെയ്തില്ല. തുറക്കുന്ന ഓഫീസുകളിലും ബാങ്കുകളിലും സമരക്കാര്‍ എത്തുന്നതോടെ ജീവനക്കാര്‍ക്ക് ഒപ്പിട്ട് മടങ്ങാമെന്ന മോഹത്തിനാണ് സമരക്കാര്‍ പണികൊടുത്തത്. തൊഴിലാളികള്‍ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാന്നി ടൗണിൽ സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനം നടന്നു. പ്രകടനത്തിന് ശേഷം പ്രവർത്തകർ സമാധാനപരമായി പിരിഞ്ഞുപോയി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...