ദേശീയ അദ്ധ്യാപക പരിഷത്ത് ഗുരുവന്ദനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

ആറന്മുള :  എൻ ടി യു ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഗുരുവന്ദനം ആഘോഷിച്ചു. എൻ ടി യു മുൻ ജില്ലാ അധ്യക്ഷൻ, ശിക്ഷക് മണ്ഡൽ കേരള ഘടകം സെക്രട്ടറി, എസ് വി ജി എച്ച് എസ് എസ് കിടങ്ങന്നൂർ സ്കൂളിലെ മുൻ അദ്ധ്യാപകൻ കൂടി ആയിരുന്ന ഡോ. പി. ഹരികൃഷ്ണനെ ജില്ലാ അധ്യക്ഷ  അനിത ജി നായർ ആദരിച്ചു. അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് പുതുതലമുറയെ വാർത്തെടുക്കുന്ന ഗുരുക്കന്മാരെ അവഹേളിക്കുന്ന കാലഘട്ടത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. പഠിപ്പിക്കുന്ന അധ്യാപകരെ പൂട്ടിയിട്ടും മർദ്ദിച്ചും കുഴിമാടം തീർക്കുന്ന സമൂഹമായി വിദ്യാർത്ഥി സമൂഹം മാറി. ഭാവിയുടെ വാഗ്ദാനങ്ങൾ ആകേണ്ട ഇ സമൂഹം ലഹരിക്ക് അടിമകൾ ആയി മാറി. ഇനിയുമുള്ള പുതുതലമുറയെ എങ്കിലും സമൂഹത്തിന് മാതൃകയായി വളർത്താൻ ഇത്തരം സൽപ്രവർത്തികൾ പ്രചോദനം ആകട്ടെ എന്ന് ജില്ലാ അദ്ധ്യക്ഷ അനിത. ജി. നായർ ആശ്വസിച്ചു. കോന്നി, റാന്നി, പന്തളം, പത്തനംതിട്ട, കോഴഞ്ചേരി, അടൂർ, തിരുവല്ല, പുല്ലാട് ഉപജില്ലകളിൽ ഉപജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഗുരുവന്ദനം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സനൽ കുമാർ ജി, സംസ്ഥാന സമിതി അംഗങ്ങൾ ഗിരിജ ദേവി എസ്, മനോജ്‌ ബി, ജില്ലാ ട്രഷറർ രാജീവ്‌ കെ എൻ, വൈസ് പ്രസിഡന്റ്‌ മനോജ്‌ ബി നായർ എന്നിവർ പങ്കെടുത്തു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

0
ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ്...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...

പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം നീട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം ദീർഘിപ്പിച്ച് കെഎസ്ഇബി. എൽനിനോ...