വാഴമുട്ടം നാഷണൽ യു പി സ്കൂളിൽ കുട്ടികളെ വരവേറ്റത് പാട്ടുപാടി മധുരം നൽകി

For full experience, Download our mobile application:
Get it on Google Play

വാഴമുട്ടം : നാഷണൽ യു പി സ്കൂളിൽ കുട്ടികളെ വരവേറ്റത് പാട്ടുപാടി മധുരം നൽകി. പ്രവേശനോൽസവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാട്ടു പാടി കൂട്ട് കൂടാം പരിപാടി ആദ്യമായി സ്കൂളിൽ എത്തിയ പുതു തലമുറയ്ക്ക ഇഷ്ടം പകരുന്ന നിമിഷമായി. പാട്ടുകളും കുട്ടികളുടെ കലാവിരുന്നുമെല്ലാം ചേർന്ന
പരിപാടിക്കിടെ മധുരവിതരണവും നടത്തിയായിരുന്നു ആഘോഷം. കുട്ടികൾ ആവശ്യപ്പെട്ട പാട്ടുകൾ പാടി നൽകി ഗായിക പാർവ്വതി ജഗീഷ് കൊച്ചു കൂട്ടുക്കാരെ ഒപ്പം ചേർത്തു.

ആദ്യമായി സ്ക്കൂളിൽ എത്തിയവർ നൃത്തം ചെയ്യാനായി സ്റ്റേജിൽ കയറിയതോടെ ഒപ്പം എത്തിയ രക്ഷിതാക്കൾക്കും ഇത് ആനന്ദ കാഴ്ചകൾ പകർന്നു. രാവിലെ പത്തിനു തുടങ്ങിയ ആഘോഷ പരിപാടികൾ ഉച്ചയ്ക്ക ഒന്നിന് ആണ് സമാപിച്ചത്. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ സോജി പി ജോൺ അധ്യക്ഷത വഹിച്ച യോഗം കെയു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. പാർവ്വതി ജഗീഷ് മുഖ്യാതിഥി ആയിരുന്നു. വാര്‍ഡ് മെമ്പര്‍ ഗീതാ കുമാരി അഡ്വ .സീമ രാമകൃഷ്ണൻ, ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ, രാജേഷ് ആക്ലേത്ത് തുടങ്ങിയവർ പ്രസംഗിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...