മസ്കത്ത്: എറണാകുളം ചാത്തനാട് സ്വദേശി ഷിബു ജോസഫ് (48) ഹൃദയാഘാതം മൂലം മസ്‌ക്കത്തില്‍ നിര്യാതനായി. 20 വർഷത്തോളമായി ഒമാനിലെ ലുബാൻ ട്രേഡിങ്ങ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഷിബു ഒമാനിലെ കലാസാംസ്കാരിക സംഘടനയായ കൈരളിയുടെ പ്രവർത്തകനാണ്.
ഭാര്യ ഷൈനി ഷിബു, മകൻ : ആദർശ് ഷിബു. മൃതദേഹം മസ്കറ്റിലെ കൈരളി പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോയി.