കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസി മലയാളി നിര്യാതനായി. കോട്ടയം പാലാ ളാലം പന്ത്രണ്ടാം മൈല്‍ സ്വദേശി പതിയില്‍ മാത്യു പി തോമസാണ് അന്തരിച്ചത്. എസ്‌എംസിഎ അബ്ബാസിയ ഏരിയയിലെ സെന്റ് അല്‍ഫോണ്‍സ കുടുംബ യൂണിറ്റ് അംഗമാണ്. ഹൃദയാഘാതമാണ് മരണകാരണം.
ഭാര്യ ജോലിക്ക് പോയ സമയത്ത് അബ്ബാസിയയിലെ താമസസ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് ഉടന്‍ മാറ്റും. ഭാര്യ: ലില്ലിയാമ്മ. മക്കള്‍: മോസസ്, ഇമ്മാനുവല്‍, ആന്‍മരിയ.