റിയാദ് : ഹൃദയാഘാതം മൂലം മലയാളി സൗദിയില്‍ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി കൊട്ടാരപറമ്ബില്‍ റസിലി (53) റിയാദിന് സമീപം മജ്മഅയിലാണ് മരിച്ചത്. പിതാവ്: ഹസ്സന്‍കനി, മാതാവ്: സൈനബ ബീവി, ഭാര്യ: നിസ.
മരണാനന്തര നടപടിക്രമങ്ങളുമായി അര്‍ത്വാവിയ കെ.എം.സി.സി ഭാരവാഹി താജുദ്ദീന്‍ കൊല്ലം, നജീബ് അഞ്ചല്‍ എന്നിവരും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജാഫര്‍ ഹുദവി, യുനുസ് കൈതക്കോടന്‍ എന്നിവരും രംഗത്തുണ്ട്.