ഏറ്റവും മികച്ചത് അവൾ തന്നെയാണ് ; പ്രിയങ്കയോട് നന്ദി പറഞ്ഞ് നിക് ജോനാസ്

For full experience, Download our mobile application:
Get it on Google Play

നിക് ജോനാസിന്റെ 29–ാം ജന്മദിനത്തിൽ പ്രിയങ്ക ചോപ്ര ഒരുക്കിയ സർപ്രൈസ് സമ്മാനത്തെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം ആരാധകരുടെ ചർച്ച. ഭർത്താവിന് ജന്മദിനം ആഘോഷിക്കുന്നതിനായി ഇന്നലെ ലണ്ടനിൽ നിന്നും അമേരിക്കയിലേക്ക് പ്രിയങ്ക പറന്നെത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നിക്കിന്റെ ജന്മദിനം ആഘോഷിക്കാൻ പ്രിയങ്ക എത്തിയത് ആരാധകർ അറിഞ്ഞത്. ഇപ്പോൾ ഭാര്യയോട് നന്ദി പറഞ്ഞു കൊണ്ട് നിക് ജോനാസ് എഴുതിയ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

‘ജന്മദിനത്തിൽ എത്തി അവൾ എന്നെ അത്ഭുതപ്പെടുത്തി. ഏറ്റവും മികച്ചത് അവളാണ്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി. ’ – നിക് ജോനാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭർത്താവിനൊപ്പമുള്ള പ്രണയചിത്രം പങ്കുവെച്ചു കൊണ്ട് പ്രിയങ്ക കുറിച്ചത് ഇങ്ങനെ ‘എന്റെ ജീവിതത്തിലെ സ്നേഹം. അങ്ങേയറ്റം ദയയുള്ള, അഭിനിവേശത്തോടെ പ്രണയിക്കുന്ന പ്രിയപ്പെട്ടവന് ജന്മദിനാശംസങ്ങൾ. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നിന്നോടൊപ്പം എന്നെ ചേർത്തു നിർത്തുന്നതിന് ഒരായിരം നന്ദി.’

വിവാഹ ശേഷമുള്ള നിക്കിന്റെ മൂന്നാം ജന്മദിനമാണ് ഇത്. 2018 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. ജോധ്പൂരിൽ ഡിസംബർ 1,2 തീയതികളിൽ ഹിന്ദു–ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. 2017ലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. തുടർന്ന് നിക്കിന്റെയും പ്രിയങ്കയുടെയും പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...