പാലാ സ്വദേശിയായ വിമുക്തഭടന്‍ യു.എസ്സില്‍ വെടിയേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

ടെക്‌സസ് : യുഎസില്‍ എല്‍ പാസോ നഗരത്തില്‍ മലയാളിയായ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. പാലാ ആണ്ടൂര്‍ പകലോമറ്റം മാണി – എലിസബത്ത് ദമ്പതികളുടെ മകന്‍ ഇമ്മാനുവേല്‍ വിന്‍സെന്റ് പകലോമറ്റം (ജെയ്‌സണ്‍ 44) ആണ് അക്രമിയുടെ വെടിയേറ്റു മരിച്ചത്. നഗരത്തിലെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച്‌ ഇമ്മാനുവല്‍ വിന്‍സെന്റിനു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഡിസംബര്‍ 20 നായിരുന്നു സംഭവം. അമേരിക്കന്‍ സേനയില്‍ ക്യാപ്റ്റന്‍ പദവിയിലിരുന്നു വിരമിച്ച ഉദ്യോഗസ്ഥനായതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്. പിതാവ് മാണി മാത്രമാണ് നാട്ടിലെ വീട്ടിലുള്ളത്. അമ്മ എലിസബത്ത് അമേരിക്കയിലാണ്.

അക്രമിയെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണം തുടരുന്നതിനാല്‍ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിനു പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 2012ല്‍ യുഎസ് മിലിറ്ററി ക്യാപ്റ്റന്‍ പദവിയിലാണു വിരമിച്ചത്. യുഎസ് സൈന്യത്തിന്റെ ഭാഗമായി 2 തവണ ഇറാഖിലും ജര്‍മനി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലാണ് ഇമ്മാനുവല്‍ ജനിച്ചത്. സംസ്‌കാര ശുശ്രൂഷകള്‍ 7നു രാവിലെ 11ന് ഹാര്‍ട്ഫഡിലെ സെന്റ് തോമസ് സിറോ മലബാര്‍ പള്ളിയില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം സൈനിക ബഹുമതികളോടെ മിഡില്‍ടൗണിലെ ‘ദ് സ്റ്റേറ്റ് വെറ്ററന്‍സ്’ സെമിത്തേരിയില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...