പത്തനംതിട്ട : ഇടയാറന്മുള സ്വദേശി കാനഡയില്‍ നിര്യാതനായി. ഇടയാറന്മുള ചെറുവള്ളിയില്‍ മംഗലത്ത് വീട്ടില്‍ മനോജ് നായര്‍ 41 ആണ് കാനഡയില്‍ നിര്യാതനായത്. ഖത്തറില്‍ ഇബ്ന്‍ അജ്യാന്‍ ഗ്രൂപ്പിന് കീഴില്‍ ഖത്തര്‍ എക്‌സപ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ഓപറേഷന്‍ മാനേജര്‍ ആയിരുന്നു.
ഒന്നര വര്‍ഷം മുന്‍പാണ് കാനഡയിലേയ്ക്ക് മാറിയത്. പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ ഫൊപ്റ്റയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. കുടുംബാംഗളും കാനഡയിലേയ്ക്ക് മാറാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് മനോജിനെ മരണം തട്ടിയെടുത്തത്. ഭാര്യ ജിഷാ മനോജ് ഖത്തര്‍ഗ്യാസില്‍ ജീവനക്കാരിയാണ്. മക്കള്‍ അര്‍ജുന്‍ മനോജ് , ആര്യമനോജ് .