തീവണ്ടിയിൽ നിന്ന് അബദ്ധത്തിൽ വീണ തമിഴ്‌നാട് സ്വദേശി വേദന കടിച്ചമർത്തി കിടന്നത് മണിക്കൂറുകൾ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തീവണ്ടിയിൽ നിന്ന് അബദ്ധത്തിൽ വീണ തമിഴ്‌നാട് സ്വദേശി വേദന കടിച്ചമർത്തി കിടന്നത് മണിക്കൂറുകൾ. സേലം സ്വദേശി ശരത്കുമാ(29)റാണ് തീവണ്ടിയിൽനിന്ന് വീണ് പരിക്കേറ്റ് നാല് മണിക്കൂർ പാളത്തിനരികെ കിടന്നത്. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശരത്കുമാർ. ഞായറാഴ്ച പുലർച്ചെ 2.30-ഓടെ ബെംഗളൂരു-കൊച്ചുവേളി എക്‌സ്പ്രസിൽ നിന്നാണ് ശരത് വീണത്. എറണാകുളത്തുനിന്ന് സേലത്തേക്ക് പോവുകയായിരുന്നു ഇയാൾ. പാലക്കാട് ഐഐടിക്ക് സമീപം പന്നിമടയിലാണ് വീണുപോയത്. നേരം പുലർന്നുതുടങ്ങിയപ്പോൾ ഉറക്കെ ശബ്ദമുണ്ടാക്കുന്നത് കേട്ട് സമീപത്തെ വീട്ടുകാർ എത്തി തന്നെ രക്ഷിക്കുകയായിരുന്നുവെന്ന് ശരത്കുമാർ പറഞ്ഞു. രാവിലെ ആറോടെയാണ് കഞ്ചിക്കോട് അഗ്നിരക്ഷാസേന വിവരം അറിഞ്ഞത്. ഉടനെ ശരത്കുമാറിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാമുകൻ്റെ സഹോദരൻ്റെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

0
ബെംഗളൂരു: ബെംഗളൂരുവിൽ പ്രണയബന്ധം അവസാനിപ്പിച്ചതിൻ്റെ പേരിൽ കുത്തേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു....

ഫുട്ബോൾ മത്സരം കാണുന്നതിനിടെ അര മണിക്കൂർ കറന്റ് പോയി ; കെഎസ്ഇബി ഓഫിസിലേക്ക് ഡിവൈഎഫ്ഐ...

0
തൃശൂർ : അർജന്റീന–ഇംഗ്ലണ്ട് സെമിഫൈനൽ മത്സരത്തിനിടെ വൈദ്യുതി നിലച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി...

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല ; ഹൈക്കോടതി

0
കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃ...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം ; കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്ക്

0
തൃശ്ശൂർ: ​ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി...