മാർക്ക് ലിസ്റ്റ് തിരുത്താൻ ശ്രമം ; തൃശൂർ സ്വദേശി തിരുവനന്തപുരത്ത് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൈമനത്തുള്ള സാങ്കേതിക പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ നിന്നും തട്ടിപ്പിലൂടെ വിജയിച്ച എഞ്ചിനീയറിങ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കാൻ ശ്രമിച്ചയാളെ കരമന പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കൂർക്കാശ്ശേരി ശക്തൻ നഗറിൽ സനിൽ ജോസ് (51) ആണ് പിടിയിലായത്. സാങ്കേതിക പരീക്ഷാ ജോയിന്റ് കൺട്രോളർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പ്രതി മുൻപ് എഴുതി പരാജയപ്പെട്ട എഞ്ചിനീയറിങ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുവെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ തട്ടിപ്പിന് തുടക്കമിട്ടത്. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി മറ്റ് അനുബന്ധ രേഖകൾ ഓഫീസിൽ ഹാജരാക്കുകയും, നിലവിലുള്ള മാർക്ക് ലിസ്റ്റിൽ തിരുത്തലുകൾ വരുത്തി താൻ വിജയിച്ചതാണെന്ന് വരുത്തിത്തീർക്കുകയുമായിരുന്നു.
ഈ കൃത്രിമ രേഖകൾ ഉപയോഗിച്ച് പുതിയ സർട്ടിഫിക്കറ്റ് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി തട്ടിപ്പ് പുറത്തായത്. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കരമന പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സനിൽ ജോസിനെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...