മുബൈ : മുംബൈ തീരത്ത് ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 4 ആയി. തൃശ്ശൂര്‍ ആര്യംപാടം സ്വദേശി അര്‍ജുനാണ് മരിച്ചത്. എട്ട് വര്‍ഷത്തോളമായി ഒഎന്‍ജിസിയില്‍ ജോലി ചെയ്യുകയായിരുന്ന അര്‍ജുന്‍ ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.
ഇതുവരെ 49 പേരാണ് അപകടത്തില്‍ മരിച്ചത്. 25 പേരെ ഇനിയും കണ്ടെത്താനുണ്ട്. വയനാട് സ്വദേശി സുമേഷിന്റെ മൃതദേഹം കുടുംബം തിരിച്ചറിഞ്ഞു. മരിച്ച മറ്റൊരു വയനാട് സ്വദേശി ജോമിഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ചുഴിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും അതെല്ലാം അവഗണിച്ച ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ബാര്‍ജിലുണ്ടായിരുന്ന എഞ്ചിനീയറുടെ പരാതിയിലാണ് ക്യാപ്റ്റന്‍ രാകേഷ് ബല്ലവിനെതിരെ മുംബൈ പോലീസ് കേസെടുത്തത്.