തലവേദനയും ദേഹാസ്വാസ്ഥ്യവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : കടുത്ത തലവേദനയും ദേഹാസ്വാസ്ഥ്യവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ഇസ്‍മാഈല്‍ മുഹമ്മദ് കണ്ണ് (56) ആണ് തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ ജിസാനില്‍ മസ്‍തിഷ്‍കാഘാതം മൂലം മരിച്ചത്. തലവേദനയും ദേഹാസ്വാസ്ഥ്യവും മൂലം അദ്ദേഹത്തെ ജീസാനിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് ബിന്‍ നാസര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 28 വര്‍ഷമായി ജീസാന്‍ – ഫര്‍സാന്‍ കടല്‍ പാതയില്‍ യാത്രക്കായുള്ള സ്‍പീഡ് ബോട്ട് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൂന്നു മാസം മുമ്പാണ് അവധി കഴിഞ്ഞു നാട്ടില്‍നിന്ന് തിരിച്ചെത്തിയത്. മൃതദ്ദേഹം ജീസാന്‍ ബിന്‍ നാസര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം

0
കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ഫോണിൽ...

ഇടുക്കി ഡാം എല്ലാദിവസവും തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സണ്ണി ജോസഫ്

0
ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക...

ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍...

0
ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...