പത്തനംതിട്ട : ചലച്ചിത്ര നിര്‍മ്മാതാവ് നൗഷാദിന്റെ സംസ്‌കാര ചടങ്ങില്‍ കോവിഡ് 19 പ്രോട്ടോക്കോള്‍ കര്‍ശനമായി ഉറപ്പുവരുത്തുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.
കോവിഡ് 19 പ്രോട്ടോക്കോള്‍ കര്‍ശനമായി ഉറപ്പാക്കുന്നതിന് ഇന്‍സിഡന്റ് കമാന്‍ഡറും തിരുവല്ല തഹസിദാരും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആയി പ്രവര്‍ത്തിക്കും. പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പാസ് നല്‍കി ഓരോരുത്തരെ വീതം നിയന്ത്രിച്ച് പരമാവധി 40 പേരെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് പ്രവേശിപ്പിക്കാന്‍ അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നു. നൗഷാദിന്റെ സംസ്‌കാര ചടങ്ങില്‍ ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കണമെന്ന് ചലച്ചിത്ര സംവിധായകന്‍ ബ്ലെസി അഭ്യര്‍ഥിച്ചത് പരിഗണിച്ചാണ് ഉത്തരവ്.