നവകേരള ബസ് മ്യൂസിയത്തിലേക്കില്ല ; എകെ ബാലന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നവകേരള സദസിന് ഉപയോഗിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് മ്യൂസിയത്തില്‍ സൂക്ഷിക്കില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. എ കെ ബാലന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നിലവില്‍ അത്തരം തീരുമാനങ്ങളില്ലെന്നും കടന്നപ്പള്ളി വ്യക്തമാക്കി. ബസ് മ്യൂസിയത്തിൽ സൂക്ഷിച്ചാൽ ചരിത്രപരമായിരിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കാണാൻ ലക്ഷക്കണക്കിന് ആളുകൾ ടിക്കറ്റെടുത്ത് വരുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയം​ഗം എ കെ ബാലൻ പറഞ്ഞു. നവകേരള ബസ് അറ്റകുറ്റപണിക്കായി ബെഗളൂരുവിലെ എസ് എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറിയിരിക്കുകയാണ് നിലവിൽ.

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജനുവരി അവസാനത്തോടെ ബസ് കേരളത്തിൽ തിരികെ കൊണ്ടുവരും. നവ കേരള യാത്ര പൂർത്തിയായതിന് പിന്നാലെയുള്ള അറ്റകുറ്റപ്പണികൾക്കായാണ് ബസ് ബംഗളൂരുവിൽ എത്തിച്ചത്. ബസ്സിന്റെ ബോഡി ഉൾപ്പെടെ നിർമ്മിച്ച എസ് എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഗ്യാരേജിലായിരിക്കും പണികൾ നടക്കുക. മുഖ്യമന്ത്രി ഇരുന്ന കറങ്ങുന്ന സീറ്റും ലിഫ്റ്റും നീക്കം ചെയ്യും. ബസിന്റെ ചില്ലുകൾ മാറ്റും. ശുചിമുറി നിലനിർത്തും . അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനു ശേഷം കെഎസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി ബസ് ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...