നവകേരളാ സദസ്സ് ജനദ്രോഹ സദസ്സ് ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സംസ്ഥാനം മുമ്പെങ്ങും ഇല്ലാത്തവിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജനങ്ങൾ ദാരിദ്ര്യത്തിലും കഴിയുമ്പോൾ ആർഭാടത്തിന്റേയും ധൂർത്തിന്റേയും പര്യായമായി സർക്കാർ നടത്തുന്ന നവകേരള സദസ്സ് ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്ന ജനദ്രോഹ സദസ്സായി മാറുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. നവകേരള സദസിനെതിരായ യു.ഡി.എഫിന്റെ വിചാരണ സദസിന്റെ മുന്നൊരുക്കങ്ങൾക്കായി കോന്നിയിൽ ചേർന്ന യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേമ പെൻഷനുകൾക്കായി വയോധികരായ അമ്മമാർ ഉൾപ്പെടെ പിച്ചച്ചട്ടി എടുക്കേണ്ട സാഹചര്യം നിലനില്ക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും കോടികൾ വിലമതിക്കുന്ന ആഡംബര വാഹനത്തിൽ ഊരു ചുറ്റുകയും പണപ്പിരിവും സ്പോൺസർഷിപ്പും നടത്തി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. നവംബർ 25-ന് മുമ്പായി മണ്ഡലം യു.ഡി.എഫ് കമ്മിറ്റികൾ യോഗം ചേരുന്നതിനും കോന്നിയിൽ വെച്ച് സംസ്ഥാന സർക്കാരിനെതിെരെ സംഘടിപ്പിക്കുന്ന വിചാരണ സദസ്സ് വൻ വിജയമാക്കുന്നതിനും നേതൃയോഗം തീരുമാനിച്ചു.

യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ എ.ഷംസുദീൻ ,റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, ഉമ്മൻ മാത്യു വടക്കേടം, അബ്ദുൾ മുത്തലിഫ്, ജോസ് കൊന്നപ്പാറ, രവി പിള്ള, ശാന്തിജൻ ചൂരക്കുന്നേൽ, ബാബു വെമ്മേലിൽ ,രാജൻ പടിയറ, സജി കൊട്ടക്കാട്,ചിറ്റൂർ ശങ്കർ, എലിസബത്ത് അബു, എസ് വി.പ്രസന്നകുമാർ, ഹരികുമാർ പൂതംകര, ആർ.ദേവകുമാർ, രാജൻ റാവുത്തർ, പ്രൊഫ.ബാബു ചാക്കോ, ശ്രീകോമളൻ മലയാലപ്പുഴ, ജേക്കബ് മoത്തിലേത്ത്,പ്രവീൺ പ്ലാവിളയിൽ,എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...